ADVERTISEMENT

കോട്ടയം ∙ അഴിമതിയിലും ഭീകരവാദത്തിലും കടക്കെണിയിലും മൂക്കറ്റം മുങ്ങിയ കേരളത്തെ രക്ഷിക്കാൻ ബിജെപി അധികാരത്തിലെത്തണമെന്നു  ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയും ശരിയായ അർഥത്തിൽ രാജ്യത്തെ ഏക ദേശീയ പാർട്ടിയുമാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു.  ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു നഡ്ഡ. പ്രധാനപ്പെട്ട സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികളുമായാണു ബിജെപി  മത്സരിക്കുന്നത്. ഇവയെല്ലാം തന്നെ കുടുംബ പാർട്ടികളാണ്. മൂക്കറ്റം അഴിമതിയിൽ മുങ്ങിക്കുളിച്ചവയാണ് എല്ലാ കുടുംബ പാർട്ടികളും. ചൈനയിലെ കമ്യൂണിസ്‌റ്റ് പാർട്ടിയുടെ ഇരട്ടിവലുപ്പമുള്ള ബിജെപിയോടു കിടപിടിക്കാൻ ഇന്ന് ഇന്ത്യൻ പാർട്ടികളുമില്ല, വിദേശ പാർട്ടികളുമില്ല. 

കോൺഗ്രസ് പോലും ഇന്നൊരു ഇന്ത്യൻ പാർട്ടിയോ ദേശീയ പാർട്ടിയോ അല്ല, മറിച്ച് ഒരു ആങ്ങള–പെങ്ങൾ പാർട്ടിയാണ്. പിണറായി വിജയൻ സർക്കാർ ജനങ്ങളെ കടക്കെണിയിലേക്കു നയിക്കുകയാണ്. സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെ പ്രതിസ്ഥാനത്താണ്. അഴിമതിയിലും കടത്തിലും മുങ്ങിനിൽക്കുകയാണു കേരളം. കേരളത്തിൽ തീവ്രവാദികൾ അഴിഞ്ഞാടുകയാണെന്നും നഡ്ഡ ആരോപിച്ചു. 

സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി വി.മുരളീധരൻ, കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ, രാധാമോഹൻ അഗർവാൾ എംപി, ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്ലക്കുട്ടി, അൽഫോൻസ് കണ്ണന്താനം, മുൻ സംസ്ഥാന അധ്യക്ഷൻമാരായ കുമ്മനം രാജശേഖരൻ, സി.കെ.പത്മനാഭൻ, പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി.രമേശ്, ജോർജ് കുര്യൻ, സി. കൃഷ്ണകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ, സി.പി.രാധാകൃഷ്ണൻ, ബി.ഗോപാലകൃഷ്ണൻ, എൻ.കെ.നാരായണൻ നമ്പൂതിരി, ജെ. പ്രമീളാ ദേവി എന്നിവർ പ്രസംഗിച്ചു.

കൂടിക്കാഴ്ച നടത്തി

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച കേരളത്തിലെ 140 മണ്ഡലങ്ങളിലെയും എൻഡിഎ സ്ഥാനാർഥികളുമായി ജെ.പി.നഡ്ഡ  കൂടിക്കാഴ്ച നടത്തി. പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങളും അഭിപ്രായങ്ങളും നഡ്ഡ ആരാഞ്ഞു. 

English Summary: JP Nadda Kerala visit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com