വിഴിഞ്ഞം തുറമുഖം: അദാനിയുടെ ഹർജി ഇന്ന്

1280-high-court-of-kerala
SHARE

കൊച്ചി ∙ വിഴിഞ്ഞം തുറമുഖ നിർമാണത്തിനു പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, നിർമാണ കരാർ കമ്പനിയായ ഹോവെ എൻജിനീയറിങ് പ്രോജക്ട്സ് എന്നിവ നൽകിയ ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കാൻ മാറ്റി. കരാർ പ്രകാരമുള്ള പ്രവർത്തനങ്ങൾക്കു ബന്ധപ്പെട്ടവർക്കു പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

പദ്ധതിക്കു തടസ്സമുണ്ടാക്കാതെയും പദ്ധതി മേഖലയിലേക്കു അതിക്രമിച്ചു കടക്കാൻ അനുവദിക്കാതെയും പ്രതിഷേധം സമാധാനപരമായി തുടരാമെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ ഉത്തരവ് സർക്കാരും പൊലീസും പാലിച്ചില്ലെന്ന് ആരോപിച്ചു അദാനി കോടതി അലക്ഷ്യ ഹർജി നൽകി. ഈ രണ്ട് ഹർജികളും ഇന്ന് വീണ്ടും പരിഗണിക്കും.

English Summary: High court to consider Vizhinjam port petition by Adani

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}