മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം: സ്റ്റേഷനിൽ പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യയ്ക്കു ശ്രമിച്ചു

Kerala-Police-cap
SHARE

വടകര ∙ മേലുദ്യോഗസ്ഥൻ മാനസികമായി പീഡിപ്പിക്കുന്നതായി ആരോപിച്ച് പൊലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പൊലീസ് ഓഫിസറുടെ ആത്മഹത്യാശ്രമം. ഫാനിൽ ലുങ്കി ചുറ്റിയുണ്ടാക്കിയ കുരുക്ക് കഴുത്തിലിടുന്നതിനു തൊട്ടുമുൻപ് സ്റ്റേഷനിലുള്ളവർ കണ്ടെത്തി രക്ഷിക്കുകയായിരുന്നു. വിയ്യൂർ സ്വദേശിയായ സജി ആണ് ആത്മഹത്യാശ്രമം നടത്തിയത്.  

മേലുദ്യോഗസ്ഥൻ മാനസികമായി പീഡിപ്പിക്കുന്നതായി സജി സുഹൃത്തുക്കൾക്കു വാട്സാപ് സന്ദേശം അയച്ചിരുന്നു. അതു ലഭിച്ചവർ സ്റ്റേഷനിൽ ഉണ്ടായിരുന്നവരെ അറിയിച്ചതിനെ തുടർന്ന് വിശ്രമമുറിയുടെ വാതിൽ വെട്ടിപ്പൊളിച്ചാണ് സജിയെ രക്ഷപ്പെടുത്തിയത്. വിരമിക്കാനുള്ള അപേക്ഷ സ്വീകരിക്കാത്തതിനെ തുടർന്നാണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്നു വാട്സാപ് സന്ദേശത്തിൽ പറയുന്നു. സജിക്കു ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെ‍ഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോയി.

സ്റ്റേഷൻ ഇൻസ്പെക്ടർ പി.എം.മനോജിനെതിരെ സജി മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, അവധിയെടുത്തതിനു നിയമാനുസൃതമായ നടപടി മാത്രമാണു താൻ സ്വീകരിച്ചതെന്ന് ഇൻസ്പെക്ടർ പി.എം.മനോജ് പറഞ്ഞു. മുന്നു തവണ അവധിയെടുത്തതിനു പുറമേ വീണ്ടും അവധി ചോദിക്കുകയും കഴിഞ്ഞ ദിവസം വൈകി എത്തുകയും ചെയ്തതു കൊണ്ട് വിശദീകരണം ആവശ്യപ്പെട്ട് അവധി രേഖപ്പെടുത്തുകയാണു ചെയ്തതെന്നും ഇൻസ്പെക്ടർ അറിയിച്ചു.

English Summary: Policeman attempts suicide in police station

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അമ്പരപ്പിക്കുന്ന ആഡംബരം; നിറയെ സർപ്രൈസുകൾ ഒളിപ്പിച്ച വീട്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}