ടാപ്പിങ്ങിനിടെ കാൽ വഴുതി വീണു; കയ്യിലെ കത്തി നെഞ്ചിൽ കയറി കർഷകൻ മരിച്ചു

joseph
ജോസഫ്
SHARE

ബേഡകം (കാസർകോട്) ∙ ഭാര്യയോടൊപ്പം റബർ ടാപ്പിങ് നടത്തുന്നതിനിടെ അബദ്ധത്തിൽ കത്തി നെഞ്ചിൽ തുളച്ചു കയറി ഭർത്താവ് മരിച്ചു. പള്ളത്തിങ്കാൽ പറയംപള്ളം കെ.ജെ.ജോസഫ് അപ്പച്ചൻ (66) ആണ് മരിച്ചത്. പാട്ടത്തിനെടുത്ത റബർ തോട്ടത്തിൽ ഇന്നലെ പുലർച്ചെ 4ന് ടാപ്പിങ് ചെയ്യുന്നതിനിടയിൽ കാൽ വഴുതി വീണ് കയ്യിലുണ്ടായിരുന്ന കത്തി ദേഹത്തു കയറിയായിരുന്നു അപകടം.  ഭർത്താവിന്റെ നിലവിളി കേട്ട് നോക്കിയ ഭാര്യ കണ്ടത് ജോസഫ് രക്തത്തിൽ കുളിച്ചു കിടക്കുന്നതായിരുന്നു. ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: എൽസി. മക്കൾ: സിജോ (കരാറുകാരൻ), സോണിയ. മരുമക്കൾ: രാജേഷ്, ജസ്‌ന.  

English Summary: Farmer dies while tapping

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}