ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹി സർക്കാരിന്റെ മദ്യലൈസൻസ് അഴിമതിക്കേസിൽ മലയാളി ബിസിനസുകാരൻ വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു. ചോദ്യംചെയ്യാനായി സിബിഐ ആസ്ഥാനത്തേക്കു വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. കേസിലെ ആദ്യ അറസ്റ്റാണിത്.

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മലയാളി അരുൺ രാമചന്ദ്രപിള്ള എന്നിവരുൾപ്പെടെ 15 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സിസോദിയയുടെ വീട്ടിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു.

മുംബൈ ആസ്ഥാനമായുള്ള ഒഎംഎൽ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ മുൻ സിഇഒയായ വിജയ് നായർക്ക് ഡൽഹി സർക്കാരിന്റെ മദ്യനയം രൂപീകരിച്ചതിലും നടപ്പാക്കിയതിലും പങ്കുണ്ടെന്ന് എഫ്ഐആറിൽ ആരോപിക്കുന്നു. ലൈസൻസ് ലഭിച്ച സമീർ മഹേന്ദ്ര എന്നയാളിൽനിന്ന് കോടികൾ കൈപ്പറ്റിയതിലും പങ്കുണ്ട്. 

English Summary: Malayali Vijay Nair arrested by CBI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com