ADVERTISEMENT

തിരുവനന്തപുരം ∙ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ ഡോ. സന്തോഷ് ബാബുവിന്റെ സേവന കാലാവധി 2 വർഷത്തേക്കു നീട്ടാൻ മന്ത്രിസഭ തീരുമാനിച്ചു. 

പ്രിൻസിപ്പൽ സെക്രട്ടറിയുടെ റാങ്കിലും സ്കെയിലിലും ഒക്ടോബർ 11 മുതൽ 2 വർഷത്തേക്ക് പുനർനിയമന വ്യവസ്ഥയിലാണ് ദീർഘിപ്പിച്ചത്. കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡ് (കെ ഫോൺ) മാനേജിങ് ഡയറക്ടർ,  ഇൻഫർമേഷൻ കേരള മിഷൻ ചീഫ് മിഷൻ ഡയറക്ടർ, എക്സിക്യൂട്ടീവ് ഡയറക്ടർ എന്നീ അധിക ചുമതലകളും നൽകി.

മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ ഓരോ ജില്ലയിലും ഓരോ അസി. ജിയോളജിസ്റ്റിന്റെ  അധിക തസ്തിക സൃഷ്ടിച്ചു. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സൂപ്പർ ന്യൂമററിയായി രണ്ട് അസി. പ്രഫസർ തസ്തിക സൃഷ്ടിച്ചു.

അടുത്ത മന്ത്രിസഭാ യോഗം 13ന് ഓൺലൈനായി

മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തു പോകുന്നതിനാൽ അടുത്ത മന്ത്രിസഭാ യോഗം ഒക്ടോബർ 13നു രാവിലെ ഓൺലൈനായി ചേരും. ഒക്ടോബർ ഒന്നിനു രാത്രിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഫിൻലൻഡിലേക്കു പുറപ്പെടുക. 12നു മടങ്ങിയെത്തുമെന്ന് ഇന്നലെ മന്ത്രിസഭായോഗത്തിൽ അദ്ദേഹം അറിയിച്ചു. ആന്ധ്രയിലെ വിജയവാഡയിൽ 14 മുതൽ 18 വരെ സിപിഐ പാർട്ടി കോൺഗ്രസ് നടക്കുന്നതിനാൽ സിപിഐ മന്ത്രിമാർക്ക് അവിടേക്കു പോകണം. ഇതുകൂടി കണക്കിലെടുത്താണ് മന്ത്രിസഭായോഗം ഓൺലൈൻ ആക്കിയത്.

Content Highlight: KFON, Government Of Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com