യുവനടികൾക്കെതിരായ അതിക്രമം: കേസെടുത്തു

actress
വിഡിയോയിൽ നിന്ന്.
SHARE

കോഴിക്കോട്∙ സിനിമാ പ്രചാരണ പരിപാടിക്കെത്തി മടങ്ങുന്നതിനിടയിൽ മാളിനകത്തു യുവ നടികൾക്കെതിരെ നടന്ന ലൈംഗികാതിക്രമ സംഭവത്തിൽ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച രാത്രി 9.30നു ശേഷം നടന്ന സംഭവത്തിൽ സിനിമയുമായി ബന്ധപ്പെട്ടവർ ഇന്നലെ പുലർച്ചെ 3നു പൊലീസിൽ ഇ മെയിൽ വഴി വിവരം അറിയിച്ചിരുന്നു. ഇന്നു പുലർച്ചെ വനിതാ പൊലീസിന്റെ നേതൃത്വത്തിൽ ഒരു സംഘം എറണാകുളത്തും കണ്ണൂരും എത്തി നടിമാരിൽ നിന്നു മൊഴി എടുത്തു. 

'സാറ്റർഡേ നൈറ്റ്' എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ടാണ് ചലച്ചിത്ര പ്രവർത്തകർ ചൊവ്വാഴ്ച വൈകിട്ട് 7ന് തൊണ്ടയാട് ഹൈലൈറ്റ് മാളിൽ എത്തിയത്. ചടങ്ങു കഴിഞ്ഞ് മടങ്ങുന്നതിനിടെ തിരക്കിനിടെ ഉണ്ടായ അനുഭവം നടി രാത്രി ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു. മാളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിൽനിന്നു പ്രതികളെ കണ്ടെത്താൻ കഴിയുമെന്നാണ്  പ്രതീക്ഷിക്കുന്നത്. 

മാൾ അധികൃതർ അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ട്രൈക്കിങ് ഫോഴ്സ് മാളിനു വെളിയിൽ ഉണ്ടായിരുന്നതായും 9നു പരിപാടി കഴിഞ്ഞു ജനം പിരിഞ്ഞുപോയതിനു ശേഷമാണ് സംഭവം ഉണ്ടായതെന്നും പന്തീരാങ്കാവ് ഇൻസ്പെക്ടർ കെ.ഗണേഷ് പറഞ്ഞു.

English Summary: Two actresses sexually assaulted during film promotion event at Kozhikode mall, Updates

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA