ADVERTISEMENT

തിരുവനന്തപുരം ∙ ലഹരിവിരുദ്ധ ക്യാംപെയ്ൻ പാഠ്യപദ്ധതിയുടെ ഭാ​ഗമാക്കുന്നതു പരി​ഗണനയിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മത, സമുദായ സംഘടനാ പ്രതിനിധികളുടെ യോ​ഗത്തിൽ അറിയിച്ചു. എല്ലാ മത, സമുദായ സംഘടനകളും സർക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണത്തിനു പൂർണ പിന്തുണ പ്രഖ്യാപിച്ചു. 

സർക്കാർ ഏജൻസികൾക്കു പുറമേ ജനകീയ പങ്കാളിത്തത്തോടു കൂടിയുള്ള പ്രവർത്തനങ്ങളും അത്യാവശ്യമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. വിശേഷ ദിവസങ്ങളിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ പകരണം. വിവിധ ക്ലാസുകളിലും സൺഡേ സ്കൂൾ, മദ്രസ, ഇതര ധാർമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ലഹരിവിരുദ്ധ ആശയങ്ങൾ പകർന്നു നൽകണം. ഏതെങ്കിലും കുട്ടി ലഹരിക്കടിപ്പെട്ടതായി അറിഞ്ഞാൽ മറച്ചുവയ്ക്കാതെ ബന്ധപ്പെട്ടവരെ അറിയിക്കണം. വിവരം നൽകുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കും. ലഹരിമരുന്ന് ഉപയോ​ഗിക്കുന്നവർക്കു വീര പരിവേഷം നൽകുന്ന രീതി ഒരു കലാരൂപത്തിലും പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: Chief Minister says will consider anti drugs campaign to be part of syllabus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com