ADVERTISEMENT

കോട്ടയം ∙ ജയിലുകളിൽ ഭക്ഷണസാധനവുമായെത്തുന്ന വാഹനങ്ങളിൽ ലഹരിവസ്തുക്കളുണ്ടോ എന്ന് ഇനി മുതൽ പൊലീസ് കൂടി പരിശോധിക്കും. ജയിൽ ഉദ്യോഗസ്ഥർക്കായിരുന്നു ഇതുവരെ ചുമതല. എന്നാൽ, ഭൂരിപക്ഷം ജയിലുകളിലും ഇത്തരത്തിൽ പരിശോധന നടന്നിരുന്നില്ല. 

കണ്ണൂർ സെൻട്രൽ ജയിലിൽ അടുക്കളയിലെ സ്റ്റോർ റൂമിൽ നിന്നു കഞ്ചാവ് പിടിച്ചെടുത്ത പശ്ചാത്തലത്തിലാണു പുതിയ തീരുമാനമെന്ന് ഇതു സംബന്ധിച്ച ഉത്തരവിൽ പറയുന്നു.

ഗാർഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ സേവനം പരിശോധനയ്ക്ക് ഉപയോഗിക്കും. ജയിലിനകത്തേക്ക് മറ്റു വാഹനങ്ങളൊന്നും കടത്താനും പാടില്ല. കണ്ണൂരിൽ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ അടുക്കളയിലേക്കു സാധനങ്ങളുമായി വന്ന വാഹനം ഗേറ്റിൽ പരിശോധിച്ചില്ലെന്നു കണ്ടെത്തിയെന്നും ഉത്തരവിൽ പറയുന്നു. തടവുപുള്ളികൾക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞ് നടപടിക്കു സൂപ്രണ്ടുമാർ ശുപാർശ ചെയ്യണം.

English Summary: Food vehicles to jail will be examined

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com