ADVERTISEMENT

മുളന്തുരുത്തി ∙ ബസേലിയസ് വിദ്യാനികേതൻ സ്കൂളിലെ കായിക അധ്യാപകൻ വി.കെ.വിഷ്ണു (33) കഴിഞ്ഞ ദിവസവും ഇ​ഞ്ചിമലയിലെ വട്ടത്തറ വീട്ടിൽ എത്തിയിരുന്നു. സ്കൂളിലെ കുട്ടികളെക്കൊണ്ടു വിനോദയാത്രയ്ക്കു പോകാനായി പുതിയ ഷർട്ട് വാങ്ങാൻ പണമില്ലെന്നു പറഞ്ഞാണു വീട്ടിലെത്തിയത്. വീട്ടിൽനിന്ന് 1500 രൂപ വാങ്ങി. അതിൽ 500 രൂപയ്ക്കു ഷർട്ട് വാങ്ങണം എന്നു പറഞ്ഞിറങ്ങിയ മകന്റെ മരണ വിവരമാണ് രാവിലെ വീട്ടിലെത്തിയത്. ദേശീയപാതയിൽ വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലത്ത് കൊല്ലത്തറ ബസ് സ്റ്റോപ്പിനു സമീപമുണ്ടായ അപകടത്തിലാണ് വിഷ്ണു മരിച്ചത്. 

മികച്ച ക്രിക്കറ്റ് കളിക്കാരനായിരുന്ന വിഷ്ണു ഏറെ പ്രാരാബ്ധങ്ങൾക്കു നടുവിലും സ്പോർട്സിനെ സ്നേഹിച്ചു. സ്കൂളിലെ ഡ്യൂട്ടിക്കു ശേഷം മറ്റു ജോലികളിലും ഏർപ്പെട്ടാണ് കുടുംബം പുലർത്തിയിരുന്നത്. മുളന്തുരുത്തി ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. ഭാര്യ ശീതളുമൊത്ത് ഉൗരമനയിലെ വീട്ടിലായിരുന്നു താമസം. ഏക മകൾ നൈനിക. സംസ്കാരം നടത്തി. 

ദേശീയപാതയിൽ വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലത്ത് കൊല്ലത്തറ ബസ് സ്റ്റോപ്പിനു സമീപമുണ്ടായ അപകടത്തിൽ 5 സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ 9 പേരാണ് മരിച്ചത്. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽനിന്ന് ഊട്ടിയിലേക്കു വിനോദയാത്ര പോയ സംഘത്തിന്റെ ബസ്, മുന്നിലുണ്ടായിരുന്ന കെഎസ്ആർടിസി ബസിൽ ഇടിച്ചു മറിയുകയായിരുന്നു. ടൂറിസ്റ്റ് ബസിലെ 5 വിദ്യാർഥികളും ഒരു അധ്യാപകനും കെഎസ്ആർടിസി ബസിലെ 3 യാത്രക്കാരുമാണു മരിച്ചത്. 

English Summary: Vadakkencherry Accident death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com