ADVERTISEMENT

തൃശൂർ ∙ സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ് എഴുതിയ ‘ചതിയുടെ പത്മവ്യൂഹം’ എന്ന പുസ്തകത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറുമായുള്ള അടുപ്പം സൂചിപ്പിക്കുന്ന ചിത്രങ്ങളും. ഇന്നലെയാണു പുസ്തകം പുറത്തിറങ്ങിയത്.

സ്വപ്ന സുരേഷും ശിവശങ്കറും (‘ചതിയുടെ പത്മവ്യൂഹം’ പുസ്തകത്തിലെ ചിത്രങ്ങൾ)
സ്വപ്ന സുരേഷ് എഴുതിയ ‘ചതിയുടെ പത്മവ്യൂഹം’ എന്ന പുസ്തകത്തിൽ നിന്നുള്ള ചിത്രങ്ങളിൽ ചിലത്.

‘പാർവതി എസ്’ എന്ന് കയ്യിൽ പച്ചകുത്തിയതിന്റെ ചിത്രവും പുടവയും താലിയും ധരിച്ചു നിൽക്കുന്ന ചിത്രങ്ങളും പുസ്തകത്തിലുണ്ട്. ചെന്നൈ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ശിവശങ്കർ തന്റെ കഴുത്തിൽ താലികെട്ടിയെന്നു പുസ്തകത്തിൽ അവകാശപ്പെടുന്നു. ‘ശിവശങ്കറിന്റെ പാർവതി’യായിരുന്നു താൻ എന്ന് എഴുതുന്ന സ്വപ്ന അതിന്റെ തെളിവായാണു ‘പാർവതി’ എന്നു പച്ചകുത്തിയതിന്റെ ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്.

പിറന്നാൾ ആഘോഷത്തിലും കാൻഡിൽ ലൈറ്റ് ഡിന്നറിലും ശിവശങ്കർ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും ഉണ്ട്. കേസിലെ മറ്റൊരു പ്രതി സരിത്തുമായുള്ള ചിത്രങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. അതേസമയം, പ്രസാധകരായ തൃശൂർ കറന്റ് ബുക്സിന്റെ സ്റ്റാളുകളിൽ ഇന്നലെ പൊലീസ് രഹസ്യാന്വേഷണ സംഘം എത്തിയതായും വിവരമുണ്ട്.

English Summary: Swapna Suresh Autobiography released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com