ADVERTISEMENT

ഒറ്റപ്പാലം ∙ നടി നിമിഷ സജയൻ 20.65 ലക്ഷം രൂപയുടെ നികുതി വെട്ടിച്ചെന്നു ബിജെപി നേതാവ് സന്ദീപ് ജി.വാരിയർ ആരോപിച്ചു. ഇതു സംബന്ധിച്ച് ഇന്റലിജൻസ് വിഭാഗം ജോയിന്റ് കമ്മിഷണർ സംസ്ഥാന ജിഎസ്ടി കമ്മിഷണർക്കു സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പും പുറത്തുവിട്ടു. 

ജിഎസ്ടി വകുപ്പ് നടിക്ക് അയച്ച സമൻസ് പ്രകാരം അവരുടെ മാതാവ് ഹാജരായെന്നും മൊഴിയെടുപ്പിൽ നികുതി അടയ്ക്കാത്തതു സംബന്ധിച്ച കണ്ടെത്തൽ ശരിവച്ചെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2017 മുതൽ 2021 വരെയുള്ള കാലയളവിൽ 1.14 കോടി രൂപയുടെ  വരുമാനം മറച്ചുവച്ചെന്നാണു പ്രാഥമിക നിഗമനം. ഇതിന്റെ നികുതി കുടിശിക 20.65 ലക്ഷം രൂപയാണ്. അന്വേഷണം തുടരുകയാണെന്നു റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. 

അതേസമയം, ആരോപണത്തെക്കുറിച്ചു നടി നിമിഷ സജയന്റെ പ്രതികരണം ലഭ്യമായില്ല.  സിനിമാ മേഖലയിലെ ചിലർ നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നുണ്ടെന്നു താൻ നേരത്തെ ഉന്നയിച്ച ആരോപണം സാധൂകരിക്കുന്നതാണു ജിഎസ്ടി വകുപ്പിന്റെ കണ്ടെത്തലെന്നു സന്ദീപ് ജി. വാരിയർ അഭിപ്രായപ്പെട്ടു. 

രാഷ്ട്രീയ പ്രസ്താവനകൾ‍ ന‌ടത്തുന്നവർ യഥാർഥത്തിൽ രാജ്യത്തോടു ചെയ്യുന്ന വഞ്ചന എന്താണെന്നു തെളിയിക്കുന്ന രേഖയാണിതെന്നും മറ്റു ചില പുതുതലമുറ‍ താരങ്ങളും സമാനമായ രീതിയിൽ ക്രമക്കേട് നടത്തുന്നുവെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English Summary: Tax evasion allegation against Nimisha Sajayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com