ADVERTISEMENT

ആലപ്പുഴ ∙ മ്യാൻമർ മനുഷ്യക്കടത്തിനു പിന്നാലെ കംബോഡിയയിലേക്കും സമാന രീതിയിൽ ആളുകളെ കടത്തിയതായി വിവരം. തട്ടിപ്പിനിരയായി 4 മാസത്തോളം കംബോഡിയയിൽ കുടുങ്ങിയ 5 മലയാളികൾ ഒരുമാസം മുൻപ് തിരികെ നാട്ടിലെത്തിയിരുന്നു. ഇവർ പിന്നീട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുമ്പോഴാണ് വിവരം പുറത്തറിഞ്ഞത്. 

ഇനിയും ഒട്ടേറെ പേർ കംബോഡിയയിൽ കുടുങ്ങിക്കിടപ്പുണ്ടെന്ന് ഇവർ പറയുന്നു.  അറുപതിലധികം ഇന്ത്യക്കാർ ഇവിടെ കുടുങ്ങിയിട്ടുണ്ടെന്നും ഇവരെ തിരികെ കൊണ്ടുവരാനുള്ള നടപടി പുരോഗമിക്കുകയാണെന്നുമാണ് ഇന്ത്യൻ എംബസിയുടെ വിശദീകരണം.

English Summary: Human trafficking to Cambodia from India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com