ADVERTISEMENT

തിരുവനന്തപുരം∙ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഗോവ രാജ്ഭവൻ സന്ദർശിക്കുന്നു. ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയുടെ ക്ഷണം സ്വീകരിച്ച് 26ന് ഗോവ രാജ്ഭവനിൽ നടക്കുന്ന പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും.

ബിജെപിയുടെ കേന്ദ്ര സർക്കാർ നിർദേശാനുസരണമാണു കേരളത്തിലെ സർക്കാരിനെതിരെ ആരിഫ് മുഹമ്മദ് ഖാൻ തിരിയുന്നത് എന്ന ആക്ഷേപം സിപിഎം ഉയർത്തുമ്പോഴാണു കേരളത്തിലെ സംഭവവികാസങ്ങൾ ശ്രദ്ധാപൂർവം നിരീക്ഷിക്കുന്ന ബിജെപി മുൻ സംസ്ഥാന പ്രസി‍ഡന്റ് കൂടിയായ ശ്രീധരൻ പിള്ളയെ ആരിഫ് മുഹമ്മദ് ഖാൻ കാണുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71–ാം ജന്മദിനത്തിന്റെ ഭാഗമായി ശ്രീധരൻ പിള്ള ‘ഗോവ സമ്പൂർണ യാത്ര’ എന്ന പേരിൽ ഗ്രാമങ്ങൾ സന്ദർശിച്ചു നിർധനർക്കും രോഗികൾക്കും ധനസഹായം എത്തിക്കുന്ന പദ്ധതി നടപ്പാക്കി വരികയാണ്. 403 ഗ്രാമങ്ങൾ ഇങ്ങനെ സന്ദർശിച്ചതിന്റെ സമാപന സമ്മേളനത്തിലാണ് ആരിഫ് മുഹമ്മദ് ഖാൻ അതിഥിയാകുന്നത്. 

English Summary: Kerala Governor Arif Mohammad Khan to visit Goa Governor PS Sreedharan Pillai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com