ADVERTISEMENT

തിരുവനന്തപുരം∙ കണ്ണൂർ സർവകലാശാലയിലെ അസോഷ്യേറ്റ് പ്രഫസർ നിയമന വിവാദത്തിൽ തനിക്കെതിരായ വാർത്തകളെ ചോദ്യം ചെയ്തും പരിഹസിച്ചും പ്രിയാ വർഗീസിന്റെ ഫെയ്സ്ബുക് കുറിപ്പ്. ഒരു ജോസഫ് സ്‌കറിയയും പ്രിയാ വർഗീസും തമ്മിൽ അപ്പക്കഷണത്തിനു വേണ്ടി പഴയ മുത്തശ്ശിക്കഥകളിലെ പൂച്ചകളെപ്പോലെ പോയി ഒന്നും കിട്ടാതെ തിരിച്ചു വന്ന കഥയെയാണു സർക്കാർ–ഗവർണർ പോര്, പാർട്ടിപ്പോര്, തലമുറകൾക്കു വേണ്ടിയുള്ള പോര് എന്നൊക്കെ പൊലിപ്പിക്കുന്നതെന്ന് ഇതിൽ പരിഹസിക്കുന്നു.

പ്രസക്ത ഭാഗങ്ങൾ: ‘‘ഞാനും കെ.കെ.രാഗേഷും തമ്മിലുള്ളത് അച്ഛൻ–മകൾ ബന്ധമൊന്നുമല്ല. ഒന്നിച്ചു ജീവിക്കാം എന്നൊരു കരാർ മാത്രമാണ്. ആ കരാർ ഒരാൾ അവസാനിപ്പിച്ചാൽ പിന്നെ നിങ്ങൾക്കു മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതന്റെ ഭാര്യ എന്നു സ്റ്റോറി കൊടുക്കാനുള്ള സ്കോപ് അവസാനിക്കും. ഇനി അതല്ല, രാഗേഷിനെ പാർട്ടി അങ്ങു പുറത്താക്കി എന്നു വയ്ക്കുക. അപ്പോഴും സ്റ്റോറി ലൈൻ പൊട്ടും.’’

എന്താണു ‘ടീച്ചിങ്’ കൊണ്ട് അർഥമാക്കുന്നത്, സർവകലാശാലകളും അവയുടെ വാർഷിക ബജറ്റിനെക്കാൾ കൂടുതൽ വിറ്റുവരവുള്ള ട്യൂഷൻ സ്ഥാപനങ്ങളും തമ്മിലുള്ള 5 വ്യത്യാസം, കോളജ് ടീച്ചർമാരെ ലക്ചറർ, അസി. പ്രഫസർ എന്നൊക്കെയല്ലാതെ ടീച്ചർ എന്ന് ഒരു വിദ്യാഭ്യാസ കമ്മിഷനും വിളിക്കാത്തതെന്താണ് എന്നതുൾപ്പെടെ കുറെ ‘സംശയ’ങ്ങളും പ്രിയ ഉന്നയിക്കുന്നു.

English Summary: Kanur university Appointment row: Priya varghese slams Media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com