ADVERTISEMENT

കോഴിക്കോട് ജില്ലയിലെ പോപ്പുലർ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും ഓഫിസ് കെട്ടിടങ്ങൾ ഡൽഹി യുഎപിഎ ട്രൈബ്യൂണൽ ഏറ്റെടുത്തു. ഇതു സംബന്ധിച്ച് അറിയിപ്പ് കെട്ടിടങ്ങളിൽ പതിപ്പിച്ചു. പോപ്പുലർ ഫ്രണ്ടിനും അനുബന്ധ സംഘടനകൾക്കും കേന്ദ്ര സർക്കാർ കഴിഞ്ഞ മാസം നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച തുടർവിചാരണ ഡൽഹി യുഎപിഎ ട്രൈബ്യൂണലിലാണു നടക്കുന്നത്. ഏതെങ്കിലും സംഘടനയെ നിരോധിച്ചാൽ, മതിയായ കാരണങ്ങളുടെ അടിസ്ഥാനത്തിലാണോ നിരോധനം എന്നു വാദം കേട്ടു വിലയിരുത്തേണ്ടതു ട്രൈബ്യൂണലാണ്.

 

റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ, ക്യാംപസ് ഫ്രണ്ട് അടക്കമുള്ള സംഘടനകളെയാണു പോപ്പുലർ ഫ്രണ്ടിനൊപ്പം നിരോധിച്ചിരുന്നത്. നിരോധനത്തിനു തൊട്ടു പിന്നാലെ സെപ്റ്റംബർ 30നു സംഘടനകളുടെ ഓഫിസുകൾ ദേശീയ അന്വേഷണ ഏജൻസിയും സംസ്ഥാന പൊലീസും ചേർന്ന് സീൽ ചെയ്തിരുന്നു.

 

English summary: UAPA Tribunal Takes Over Popular Front Offices 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com