ADVERTISEMENT

തിരുവനന്തപുരം ∙ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരം നിയമസഭയിലേക്കോ ലോക്സഭയിലേക്കോ എന്ന ചോദ്യത്തിന്, മത്സരകാര്യത്തിൽ തീരുമാനമെടുക്കേണ്ടതു പാർട്ടികൂടി ചേർന്നാണെന്നു ശശി തരൂർ എംപിയുടെ മറുപടി. രാഷ്ട്രീയരംഗത്തു വൻ ചലനം സൃഷ്ടിച്ച മലബാർ പര്യടനത്തിനുശേഷം തലസ്ഥാനത്തു തിരിച്ചെത്തി മാധ്യമപ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു തരൂർ. ജനങ്ങളെ സേവിക്കണമെന്നാണ് ആഗ്രഹം. പാർട്ടി ചോദിച്ചാൽ അഭിപ്രായം പറയും. അഭിപ്രായം ചോദിച്ചില്ലെങ്കിൽ തന്റെ ചിന്ത ജനങ്ങളിലെത്തിക്കാൻ മറ്റു മാർഗമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കോൺഗ്രസിന് എതിരല്ലാത്ത വേദിയിൽ കോൺഗ്രസ് ലൈനിൽ പ്രസംഗിക്കുന്നതിൽ എന്തിനാണു വിവാദമെന്നു തരൂർ ചോദിച്ചു. വിവാദത്തെക്കുറിച്ചു ചോദിക്കേണ്ടത് അത് ഉണ്ടാക്കിയവരോടാണ്. പ്രതിപക്ഷ നേതാവോ കെപിസിസി പ്രസിഡന്റോ സംസാരിക്കണമെന്നു പറഞ്ഞാൽ അവരെ കാണുമെന്നും തരൂർ പറഞ്ഞു. 

ഒരു ‘ഹലോ’ മാത്രം; തരൂരും സതീശനും ഒരേ വിമാനത്തിൽ

തിരുവനന്തപുരം ∙ മലബാർ പര്യടനത്തിനുശേഷം ശശി തരൂർ തലസ്ഥാനത്തു വിമാനമിറങ്ങുമ്പോൾ അതേ വിമാനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമുണ്ടായിരുന്നു. കൊല്ലൂർ യാത്ര കഴിഞ്ഞാണു സതീശൻ കണ്ണൂരിൽനിന്നു വിമാനം കയറിയത്. കണ്ണൂർ വിമാനത്താവളത്തിലെ ലോഞ്ചിൽ ഇരുവരും പരസ്പരം അഭിവാദ്യം ചെയ്തതല്ലാതെ സംഭാഷണത്തിനു മുതിർന്നില്ല. സതീശനുമായി ഒരു ‘ഹലോ’ പറഞ്ഞെന്നും സീറ്റുകൾ രണ്ടിടത്തായതിനാൽ സംസാരിക്കാൻ കഴിഞ്ഞില്ലെന്നും തരൂർ പറഞ്ഞു. 

English Summary: Congess will decide whether to contest in loksabha or kerala assembly election says Shashi Tharoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com