ADVERTISEMENT

പാലക്കാട് ∙ ശാസ്ത്രസാഹിത്യപരിഷത്തിന്റെ നേതൃത്വത്തിൽ പാലക്കാട് മുണ്ടൂരിൽ പ്രവർത്തിക്കുന്ന ഐആർടിസിയിലും നിയമനത്തെച്ചൊല്ലി വിവാദം. അക്കൗണ്ടന്റ് നിയമനത്തിൽ അപാകത ആരേ‍ാപിച്ച് ഐആർടിസി (ഇന്റർഗ്രേറ്റഡ് റൂറൽ ടെക്നേ‍ാളജി സെന്റർ) ഡയറക്ടറും പ്രമുഖ ശാസ്ത്രജ്ഞനുമായ ഡേ‍ാ. ജെ.സുന്ദരേശ്വരൻ പിള്ളയെ ഭരണസമിതി സസ്പെൻഡ് ചെയ്തു. ചിലർ നിർദേശിച്ചയാൾക്ക് ഇന്റർവ്യൂവിൽ ഒന്നാം റാങ്ക് ലഭിക്കാത്തതാണു സസ്പെൻഷനു കാരണമെന്നാണ് ആരേ‍ാപണം. 

നിയമനത്തിൽ ക്രമക്കേടുണ്ടെന്ന പരാതിയിലാണു നടപടിയെന്നു പരിഷത്ത് ഭാരവാഹികൾ പറഞ്ഞു. മെറിറ്റ് അടിസ്ഥാനത്തിൽ മാത്രമാണു നിയമനമെന്നും നടപടിക്രമം പാലിക്കാതെയാണ് അച്ചടക്കനടപടിയെന്നും ഡയറക്ടർ സുന്ദരേശ്വരൻപിള്ള വ്യക്തമാക്കി. ഇപ്പേ‍ാൾ കൂടുതൽ പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.  

അപേക്ഷകരിൽ നിന്നു പരീക്ഷ നടത്തി 13 പേരെയാണ് ഇന്റർവ്യൂവിനു ക്ഷണിച്ചത്. ഡയറക്ടറും റജിസ്ട്രാറും അടക്കം 4 പേരായിരുന്നു ഇന്റർവ്യൂ ബേ‍ാർഡിലുണ്ടായിരുന്നത്. എംകേ‍ാമിന് ഉന്നതവിജയവും കംപ്യൂട്ടർ യേ‍ാഗ്യതയുമുള്ള വ്യക്തിക്ക് ഒന്നാം റാങ്ക് ലഭിച്ചു. ഇവർക്കു നിയമന ഉത്തരവു നൽകിയ ശേഷം, ടാലി സേ‍ാഫ്റ്റ്‌വെയറിൽ പ്രായേ‍ാഗിക പരീക്ഷയിൽ പങ്കെടുക്കാൻ നിർദേശിച്ച് ഡയറക്ടർ അറിയാതെ ഭരണസമിതി കത്തയച്ചു. നിർദേശം അനുചിതമാണെന്നു പറഞ്ഞു ഡയറക്ടർ തള്ളിയതോടെയാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. 

English Summary: Appointment row in Sasthra Sahithya Parishad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com