തരൂരിനു കത്തു നൽകാൻ ശുപാർശ ചെയ്തിട്ടില്ല: തിരുവഞ്ചൂർ

thiruvanchoor-radhakrishnan
തിരുവഞ്ചൂർ രാധാകൃഷ്ണൻ
SHARE

തിരുവനന്തപുരം ∙ പാർട്ടിക്കു വഴങ്ങണമെന്നു ശശി തരൂരിനു കത്തു നൽകാൻ കെപിസിസി പ്രസിഡന്റിനോട് കോൺഗ്രസ് അച്ചടക്ക സമിതി ശുപാർശ ചെയ്തിട്ടില്ലെന്നു സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. തെറ്റായ കാര്യമാണ് അച്ചടക്കസമിതിയുടെ പേരിൽ പ്രചരിക്കുന്നത്. അങ്ങനെ ശുപാർശ ചെയ്യേണ്ട സാഹചര്യമില്ല. തരൂരിന്റെ മലബാർ പര്യടനത്തിനെതിരെ ഒരു പരാതിയും സമിതിക്കു മുൻപിൽ ഇല്ല. 

പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിനും അച്ചടക്കം പാലിക്കുന്നതിനുമുള്ള പൊതുനിർദേശം എല്ലാ നേതാക്കൾക്കുമായി നൽകാനാണ് അച്ചടക്ക സമിതി തീരുമാനിച്ചത്. ഇത്തരം വിവാദങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. കോഴിക്കോട്ടെ യൂത്ത് കോൺഗ്രസ് പരിപാടി വിലക്കിയതുമായി ബന്ധപ്പെട്ട് സമിതിക്കു പരാതി അയയ്ക്കുമെന്ന് എം.കെ.രാഘവൻ അറിയിച്ചിട്ടുണ്ട്. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്നു തിരുവഞ്ചൂർ വ്യക്തമാക്കി.

English Summary: Thiruvanchoor Radhakrishnan on Shashi Tharoor letter issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സംവിധായകന്‍റെ കൂട്ടുകാര്‍ ചോദിച്ചു ; "നീ ഞങ്ങളുടെ കഥ സിനിമയാക്കിയല്ലേ" ഓജോബോർഡ് സത്യമാണ്

MORE VIDEOS