സെപ്റ്റിക് ടാങ്ക് നിർമാണത്തിനിടെ മണ്ണിടിഞ്ഞു; ഗൃഹനാഥന് ദാരുണാന്ത്യം
Mail This Article
നെടുങ്കണ്ടം ∙ പുതുതായി നിർമിക്കുന്ന വീടിനു സമീപം സെപ്റ്റിക് ടാങ്കിനായി കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണു ഗൃഹനാഥൻ മരിച്ചു. 2 പേർക്കു പരുക്കേറ്റു. രാമക്കൽമേട് തോവാളപ്പടി ചിറയിൽ പുത്തൻവീട്ടിൽ മാത്തുക്കുട്ടി(73)യാണു മരിച്ചത്. പ്രകാശ്ഗ്രാം ബ്ലോക്ക് നമ്പർ 1131ൽ ജയപ്രകാശ്, മാച്ചേരാത്ത് ജോജി എന്നിവർക്കു പരുക്കേറ്റു.
ഇന്നലെ രാവിലെയാണു സംഭവം. കുഴിയെടുക്കുന്നതിനിടെ പെട്ടെന്നു മണ്ണിടിയുകയായിരുന്നു. മാത്തുക്കുട്ടിയും 2 തൊഴിലാളികളും കുഴിയിലകപ്പെട്ടു. വലിയ കല്ലുകളും മണ്ണും തലയിലേക്കു പതിച്ചതോടെ മാത്തുക്കുട്ടി തൽക്ഷണം മരിച്ചു. ഗുരുതരമായി പരുക്കേറ്റ ജയപ്രകാശിനെയും ജോജിയെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. മാത്തുക്കുട്ടിയുടെ സംസ്കാരം പിന്നീട്. ഭാര്യ: ലില്ലിക്കുട്ടി. മക്കൾ: ഷീബ, ഷിജി, ഷിബി, ഷിജു, ഷീജ. മരുമക്കൾ: മലാഖി, സണ്ണി, ജോമോൻ, ഷേർളി, ജിനീഷ്.
English Summary: Man killed in Landslides in Idukki, Nedumkandam