ADVERTISEMENT

തിരുവനന്തപുരം ∙ ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിയും മന്ത്രിസഭ‍യുമാണ് കേരളത്തിൽ ഇപ്പോഴുള്ളതെന്നു തിരുവനന്തപുരം ലത്തീൻ അതിരൂപത. വിഴിഞ്ഞ‍ത്തുണ്ടായ സംഘർഷം സർക്കാ‍രിന്റെ ആസൂത്രിത നീക്കത്തി‍ന്റെ ഫലമാണെന്നും വൈദികർ‍ക്കെതിരെ ഗൂഢനീക്കം നടക്കുന്നതായും സമരസമിതി ജനറൽ കൺവീനർ മോൺ. യൂജിൻ എച്ച്. പെരേര പറഞ്ഞു.  

വിഴിഞ്ഞ‍ത്തെ സംഘർഷം സർക്കാർ ഒത്താശയോടെയാണ് നടക്കുന്നതെന്നും സർക്കാരിന്റേത് വികൃതമായ നടപടികളാണെ‍ന്നും സമരസമിതി കൺവീനർ കൂടിയായ ഫാ. തിയഡോഷ്യസ് ഡിക്രൂസ് പറഞ്ഞു. തീരദേശ മത്സ്യത്തൊഴിലാളികൾക്കെതിരെ പൊലീസിനെ മുഖ്യമന്ത്രി അഴിച്ചു വിട്ടിരിക്കുകയാണ്. മത്സ്യത്തൊഴിലാളികൾക്കു നേരെ നരനായാട്ടു  നടത്തുകയാണ് പൊലീസ്.  ബിജെപി നേതാവിന്റെയും കോൺ‍ഗ്രസ് കൗൺസിലറുടെയും നേതൃത്വത്തിലാണ് ഗുണ്ടായിസം നടന്നത്. ഇവരെ പൊലീസ് തൊട്ടിട്ടില്ലെന്നും കൺവീനർ പറഞ്ഞു.

English Summary: Latin archdiocese against Kerala Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com