വിഴിഞ്ഞം സമരക്കാർക്ക് വിദേശ സഹായം കിട്ടുന്നതായി സംശയം: മന്ത്രി ശിവൻകുട്ടി

HIGHLIGHTS
  • സിൽവർ ലൈൻ പദ്ധതിയിൽ നിന്നു പിന്നോട്ടു പോയിട്ടില്ല എന്നു മന്ത്രി ബാലഗോപാൽ
minister-v-sivankutty-kannur
മന്ത്രി വി.ശിവൻകുട്ടി
SHARE

കണ്ണൂർ ∙ വിഴിഞ്ഞം സമരക്കാർക്കു വിദേശ ഏജൻസികളുടെ സഹായം കിട്ടുന്നതായി സംശയമുണ്ടെന്നും അന്വേഷണം നടത്തണമെന്നും മന്ത്രി വി.ശിവൻകുട്ടി. വിഴിഞ്ഞത്തു കഴിഞ്ഞ ദിവസം ഉണ്ടായത് കലാപശ്രമം ആണ്. പൊലീസ് പരമാവധി സഹിച്ചു. കുറ്റം ചെയ്തവരുടെ പേരിലാണു പൊലീസ് അവിടെ കേസെടുത്തത്. അതിൽ നിന്ന് ആരെയും മാറ്റി നിർത്താൻ കഴിയില്ലെന്നും സർക്കാരിനു സമരക്കാരോടു സഹതാപം മാത്രമേയുള്ളുവെന്നും ശിവൻകുട്ടി മാധ്യമങ്ങളോടു പറഞ്ഞു.

സമരക്കാരുമായി ഇനിയും ചർച്ച നടത്താൻ സർക്കാർ തയാറാണ്. സിൽവർലൈൻ പദ്ധതിയിൽ നിന്നു സർക്കാർ പിന്മാറിയിട്ടില്ല. പദ്ധതിയുമായി മുന്നോട്ടു പോകണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ അനുമതി വേണം. സർവേക്കായി നിയോഗിക്കപ്പെട്ട റവന്യു ഉദ്യോഗസ്ഥരെ അതുവരെ വെറുതേ നിർത്താനാവില്ലെന്നും മന്ത്രി പറഞ്ഞു.

സിൽവർ ലൈൻ പദ്ധതിയിൽ നിന്നു കേരളം പിന്നോട്ടു പോയിട്ടില്ല എന്നു മന്ത്രി കെ.എൻ.ബാലഗോപാലും പറഞ്ഞു. പദ്ധതിയിൽ കേരളം ഉറച്ചു നിൽക്കുന്നു. കഴിഞ്ഞ ദിവസവും കേന്ദ്ര മന്ത്രിയെ കണ്ട് പദ്ധതി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജോലി കഴിഞ്ഞ റവന്യു ഉദ്യോഗസ്ഥരെയാകും തിരിച്ചു വിളിച്ചിട്ടുണ്ടാകുക എന്നും അതു ജോലി വിഭജനത്തിന്റെ ഭാഗമായി ഉണ്ടാവുന്ന കാര്യമാണെന്നും ബാലഗോപാൽ വിശദീകരിച്ചു. കേരളത്തിൽ സിൽവർ ലൈൻ വരരുതെന്ന സമീപനമാണു കേന്ദ്രം സ്വീകരിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. 

English Summary: Minister V Sivankutty on Vizhinjam port protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS