ADVERTISEMENT

തിരുവനന്തപുരം ∙ സിൽവർലൈൻ സാമൂഹികാഘാതപഠനം തുടരാനുള്ള വിജ്ഞാപനം ഇറക്കാൻ 2 മാസം മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകിയിരുന്നു. ഇതിന്റെ കരട് തയാറാക്കി ചീഫ് സെക്രട്ടറിയുടെ ഓഫിസിൽ എത്തിച്ച് ഒരു മാസം കഴിഞ്ഞിട്ടും തീരുമാനമുണ്ടായില്ല.

കേന്ദ്രം അനുമതി നൽകാൻ സാധ്യതയില്ലെന്ന സൂചന അനൗദ്യോഗികമായി ലഭിച്ചതോടെയാണ് അനുമതി കിട്ടിയാൽ മാത്രം പഠനം എന്നു തീരുമാനിച്ചത്. കേന്ദ്ര അനുമതിയില്ലാത്ത, 63,000 കോടിയോളം രൂപ ചെലവുവരുന്ന പദ്ധതിയെക്കുറിച്ച് ഹൈക്കോടതി ഉയർത്തിയ ചോദ്യങ്ങളും പ്രതിപക്ഷ കക്ഷികളും സിൽവർലൈൻ വിരുദ്ധ സമരക്കാരും ഉന്നയിച്ച സംശയങ്ങളും പദ്ധതി മരവിപ്പിക്കാൻ കാരണമായി.

ഭൂമിയേറ്റെടുക്കലിന് ഇന്ത്യൻ റെയിൽവേസ് ഫിനാൻസ് കോർപറേഷൻ വാഗ്ദാനം ചെയ്ത വായ്പ എടുക്കേണ്ടെന്നു നേരത്തേ സർക്കാർ തീരുമാനിച്ചിരുന്നു. ജപ്പാൻ ഇന്റർനാഷനൽ കോ– ഓപ്പറേഷൻ ഏജൻസിയുടെ (ജൈക്ക) ഫണ്ട് ലഭ്യമാകുന്ന പദ്ധതികളിൽനിന്ന് സിൽവർലൈനിനെ കേന്ദ്രധനമന്ത്രാലയം ഒഴിവാക്കുകയും ചെയ്തു. ഭൂമിയേറ്റെടുക്കലിനു ഹഡ്കോ നൽകാമെന്നേറ്റ 3000 കോടി രൂപയുടെ അംഗീകാരപത്രത്തിന്റെ കാലാവധിയും അവസാനിച്ചു. ഇത് പുതുക്കാൻ അപേക്ഷിച്ചിട്ടില്ല. 

പഠനം തുടരുന്നു: കെറെയിൽ

സിൽവർലൈൻ പദ്ധതിയുടെ ഭാഗമായ മറ്റു പഠനങ്ങൾ നടക്കുന്നുണ്ടെന്ന് കെ റെയിൽ എംഡി വി.അജിത്കുമാർ പറഞ്ഞു. വെള്ളപ്പൊക്ക സാധ്യത അറിയാനുള്ള ഹൈഡ്രോളജിക്കൽ സ്റ്റഡി, പരിസ്ഥിതി ആഘാത പഠനം എന്നിവയാണു നടക്കുന്നത്. കേന്ദ്ര അനുമതി ലഭിക്കുന്നതു വരെ സാമൂഹികാഘാത പഠനം ഇല്ല എന്നു തീരുമാനിച്ചതു കൊണ്ടു പദ്ധതിയിൽ നിന്നു പിന്മാറുന്നു എന്ന് അർഥമില്ല. കേന്ദ്ര തീരുമാനം കാത്തിരിക്കുകയാണ് – എംഡി പറഞ്ഞു.

English Summary: Government of kerala uturn on silverline project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com