ADVERTISEMENT

കൊച്ചി ∙ നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണറുടെ തീരുമാനം അനന്തമായി നീളുന്നതു ചോദ്യം ചെയ്തു നൽകിയ ഹർജി ഹൈക്കോടതി തള്ളി. ആലുവ പൂക്കാട്ടുപടി സ്വദേശി അഡ്വ. പി.വി ജീവേഷ് നൽകിയ പൊതുതാൽപര്യ ഹർജിയാണു ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളിയത്. ബില്ലുകളിൽ തീരുമാനം എടുക്കാൻ ഗവർണർക്കു സമയപരിധി നിശ്ചയിക്കാൻ കോടതിക്ക് കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയാണു ഹർജി തള്ളിയത്. 

ബില്ലിൽ തീരുമാനമെടുക്കേണ്ടതു ഗവർണറുടെ ഭരണഘടനാപരമായ ബാധ്യതയാണെന്നും ബില്ലുകൾ അനന്തമായി പിടിച്ചുവയ്ക്കാൻ ഗവർണർക്കോ രാഷ്ട്രപതിക്കോ അനിയന്ത്രിതമായ വിവേചന അധികാരമില്ലെന്നും ഹർജിക്കാരൻ വാദിച്ചിരുന്നു. 

English Summary: Plea against Governor Arif Mohammad Khan rejected

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com