അഫ്ഗാൻ മേഖലയിൽനിന്ന് ലഹരികടത്ത് വൻഭീഷണി

Drug Addiction
SHARE

കൊച്ചി ∙ അഫ്ഗാനിസ്ഥാനിൽ നിന്നും അഫ്ഗാനോടു ചേർന്ന ഇറാൻ, പാക്ക് അതിർത്തിമേഖലകളിൽ ന്നും അറബിക്കടൽ വഴി ഇന്ത്യയിലേക്കു വൻതോതിൽ ലഹരിമരുന്ന് എത്തുന്നത് ഗുരുതര വിഷയമാണെന്നു ദക്ഷിണ നാവിക കമാൻഡ് മേധാവി വൈ സ് അഡ്മിറൽ എം.എ.ഹംപിഹോളി. അറബിക്കടൽ വഴിയുള്ള ലഹരികടത്തു തടയാൻ ഇന്ത്യ അതീവജാഗ്രത പുലർത്തുന്നുണ്ടെന്ന് അദ്ദേഹം ‘മനോരമ’ യോടു പറഞ്ഞു. 

നാവികസേനയ്ക്കും കോസ്റ്റ് ഗാർഡിനും പുറമേ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്, കസ്റ്റംസ്, നർകോട്ടിക് കൺട്രോൾ ബ്യൂറോ തുടങ്ങി വിവിധ ഏജൻസികൾ ലഹരികടത്തു തടയാൻ  പ്രവർത്തിക്കുന്നു. എല്ലാ ആഴ്ചയിലും ഡൽഹിയിൽ ഉന്നത ഉദ്യോഗസ്ഥതല യോഗം നടക്കുന്നുണ്ട്. ഇന്ത്യയുടെ മികച്ചരാജ്യാന്തര നയതന്ത്രബന്ധം ലഹരിക്കടത്തു തടയാൻ ഉപകരിക്കുന്നു. ലഹരിവസ്തുക്കൾ കയറ്റിയ കപ്പലുകളെക്കുറിച്ചുള്ള വിവരം ഇന്ത്യയ്ക്കു വിവിധ രാജ്യാന്തര ഏജൻസികൾ കൈമാറുന്നുണ്ട്. 

കള്ളക്കടത്തിനും ജിപിഎസ്

അറബിക്കടൽ വഴി ലഹരി കടത്തുന്നവർ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതു പലപ്പോഴും  ഇന്ത്യൻ ഏജൻസികൾക്കു കടുത്ത തലവേദനയാകുന്നു. ലഹരിവസ്തു അടങ്ങിയ വലിയ പായ്ക്കറ്റുകളിൽ ജിപിഎസ് ഘടിപ്പിച്ചാണു കപ്പലിലെ കടത്തുകാരുടെ വരവ്. നാവികസേനയെയോ കോസ്റ്റ് ഗാർഡിനെയോ കണ്ടാലുടൻ ഇവർ അവ കടലിൽ തള്ളുന്നു. പരിശോധനയിൽ കപ്പലിൽനിന്ന് ഒന്നും ലഭിക്കില്ല. വെള്ളം കയറാത്ത തരത്തിൽ പല പാളികളുള്ള കവറിങ്ങാണു പായ്ക്കറ്റിനുണ്ടാകുക.

പിന്നീടു ജിപിഎസ് ഉപയോഗിച്ചു പായ്ക്കറ്റുകൾ തിരിച്ചെടുക്കുന്നു. ഇന്ത്യൻ സേനയുടെ നിരീക്ഷണ സംവിധാനം ശക്തമായതിനാൽ രാജ്യാന്തര ലഹരിമാഫിയ ശ്രീലങ്കയെ ലഹരികടത്തിനുള്ള ഇടത്താവളമാക്കി മാറ്റുന്നതായി ഇന്ത്യൻ ഏജൻസി വൃത്തങ്ങൾ പറയുന്നു. അവിടെനിന്നു പല മാർഗങ്ങളിലാണ് ഇന്ത്യയിലേക്കു ലഹരിയെത്തിക്കുന്നത്.

English Summary : Drug Trafficking from Afghanistan major threat

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS