ഭാഗ്യം പോക്കറ്റിൽ സേഫ്; കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം തയ്യൽത്തൊഴിലാളിക്ക്

HIGHLIGHTS
  • സമ്മാനമില്ലെന്നു കരുതി പോക്കറ്റിൽ സൂക്ഷിച്ച ടിക്കറ്റിന് ഒന്നാം സമ്മാനം
kanil-kumar
കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയ മൂർക്കാട്ടുപടി പതിച്ചേരിൽ കനിൽ കുമാർ സമ്മാനാർഹമായ ടിക്കറ്റുമായി.
SHARE

കടുത്തുരുത്തി ∙ ഇന്നലെ നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ തയ്യൽത്തൊഴിലാളിക്ക്. പെരുവ മൂർക്കാട്ടുപടിയിലെ വിഷ്ണു ടെയ്‌ലേഴ്സ് ഉടമ പതിച്ചേരിൽ കനിൽ കുമാറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.  ഇന്നലെ ഉച്ചയോടെ വെള്ളൂർ സ്വദേശിയായ ലോട്ടറി ഏജന്റ് കടയിൽ വന്നപ്പോഴാണ് സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് കനിൽ കുമാർ എടുത്തത്. വൈകുന്നേരം ഫലം നോക്കിയപ്പോൾ സമ്മാനമൊന്നും ഇല്ലെന്നു കരുതി കനിൽ കുമാർ ലോട്ടറി പോക്കറ്റിൽ വച്ചിരിക്കുകയായിരുന്നു.

പിന്നീട് കടയ്ക്കുള്ള വായ്പയുടെ  ആവശ്യത്തിനായി ബാങ്കിലെത്തിയപ്പോൾ കടയ്ക്കു സമീപമുള്ള സുഹൃത്താണ് കനിൽ എടുത്ത ലോട്ടറിക്കാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നതെന്നു വിളിച്ചറിയിച്ചത്. സമ്മാനാർഹമായ ടിക്കറ്റ് മുളക്കുളം സർവീസ് സഹകരണ ബാങ്കിൽ ഏൽപിച്ചു. മുൻപ് 50000, 500, 100 എന്നിങ്ങനെ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ പ്രസന്നയും കനിൽ കുമാറിനൊപ്പം തയ്യൽ ജോലി ചെയ്യുകയാണ്. മകൻ വിഷ്ണു പോളിടെക്നിക് വിദ്യാർഥിയാണ്. ഞീഴൂർ പാറശേരിയിലാണു വീട്. 7 വർഷമായി മൂർക്കാട്ടുപടിയിൽ വാടകയ്ക്കു താമസിക്കുകയാണ്.

English Summary : Karunya Plus Lottery winner Kanil Kumar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ ശവത്തിൽ ചവിട്ടിയിട്ട് നീ സീരിയസ് റോൾ ചെയ്താൽ മതി

MORE VIDEOS