ADVERTISEMENT

തിരുവനന്തപുരം ∙ 2019-20, 2020-21 വർഷങ്ങളിൽ ഇ–ഗവേണൻസിലൂടെ ഭരണ മികവ് തെളിയിച്ച സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡുകൾ പ്രഖ്യാപിച്ചു. ജലവിതരണ ടാങ്കർ നിയന്ത്രണ സംവിധാനം നടപ്പാക്കിയ തിരുവനന്തപുരം കോർപറേഷനാണ് മികച്ച ഇ–സിറ്റിസൻ സർവീസ് ഡെലിവറിക്കുള്ള അവാർഡ്. ഹൈക്കോടതിയുടെ ഓൺലൈൻ സർട്ടിഫൈഡ് കോപ്പി സംവിധാനത്തിന് ഇൗ വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. രണ്ടാം സ്ഥാനം കണ്ണൂർ സർവകലാശാലയും സംസ്ഥാന മത്സ്യവകുപ്പും പങ്കിട്ടു. ഭക്ഷ്യ പൊതുവിതരണ വകുപ്പിനും ക്ഷീരവികസന വകുപ്പിനും ആണ് മൂന്നാം സ്ഥാനം.

∙ മൊബൈൽ ഗവേണൻസ് വിഭാഗം: 1. കുടുംബശ്രീ, സംസ്ഥാന പൊലീസ്. 2. കോഴിക്കോട് ജില്ലാ ഭരണകൂടം. 3. മ്യൂസിയം–മൃഗശാല വകുപ്പ്.

∙ ഇ–ലേണിങ് വിഭാഗം: 1. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്, കാലിക്കറ്റ് സർവകലാശാലയുടെ ഇഎംഎംആർസി. 2. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്, സംസ്ഥാന മലയാളം മിഷൻ. 3. കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാല, തൃശൂർ സി.അച്യുതമേനോൻ ഗവ. കോളജ്.

∙ മികച്ച വെബ്‌സൈറ്റ്: 1. കേരള സ്റ്റാർട്ടപ് മിഷൻ, 2. കേരള പിഎസ്‌സി, സംസ്ഥാന പൊലീസ്. 3. കുടുംബശ്രീ.

∙ മികച്ച അക്ഷയ സെന്റർ: 1.സി.സരിതയുടെ കോഴിക്കോട് പുഷ്പ ജംക്‌ഷനിലെ അക്ഷയ സെന്റർ. 2. ശ്രേയ ശ്രീകുമാറിന്റെ കോട്ടയം കുരിശുമുട്ടം അക്ഷയ സെന്റർ.3. സിനി ജോർജിന്റെ എറണാകുളം ആലിൻചുവട് അക്ഷയ കേന്ദ്രം.

∙ മികച്ച സ്റ്റാർട്ടപ് : 1. ഫാർമേഴ്‌സ് ഫ്രഷ്സോൺ പ്രൈവറ്റ് ലിമിറ്റഡ്. 2. ബിപി എംപവർ പ്രൈവറ്റ് ലിമിറ്റഡ്. 3. ടെസ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ്.

∙ മികച്ച ഇ–ഗവേൺഡ് ജില്ല : കോഴിക്കോട്.

∙ സമൂഹമാധ്യമ ഭരണനിർവഹണം: 1. സംസ്ഥാന വനിതാ ശിശു വികസന വകുപ്പ്. 2. കേരള പൊലീസ്. 3. മലബാർ കാൻസർ സെന്റർ.

∙ ഇ–ആരോഗ്യം, ഇ–മെഡിസിൻ: 1. കോഴിക്കോട് ജില്ലാ ഭരണകൂടം. 2. സംസ്ഥാന ഹോമിയോപ്പതി വകുപ്പ്.

പുതുതായി ഏർപ്പെടുത്തിയ കോവിഡ് പാൻഡമിക്‌ മാനേജ്‌മെന്റ് ഇന്നവേഷൻസ് വിഭാഗത്തിൽ കോഴിക്കോട് ജില്ലാ ഭരണകൂടം ഒന്നാം സ്ഥാനം നേടി. മലബാർ കാൻസർ സെന്ററും രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസും രണ്ടാം സ്ഥാനം നേടി. മൂന്നാം സ്ഥാനം കൊച്ചി മെട്രോക്കും സംസ്ഥാന വൈദ്യുതി ബോർഡിനുമാണ്. അവാർഡുകൾ നാളെ  വഴുതക്കാട് ടഗോർ തിയറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും.

English Summary: Award for Thiruvananthapuram Corporation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com