ആശുപത്രി ആക്രമണം: കേസ് 16നു പരിഗണിക്കും

high-court-kerala
SHARE

കൊച്ചി ∙ നിയമനടപടികളിലെ മെല്ലെപ്പോക്കു കാരണം ഒരു ചുക്കും സംഭവിക്കില്ലെന്ന ചിന്തയാണു ജനത്തിനെന്ന് ആശുപത്രി സേവനങ്ങളും ആരോഗ്യപ്രവർത്തകരുടെ സുരക്ഷയും സംബന്ധിച്ച കേസുകൾ പരിഗണിച്ചു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. 

ആശുപത്രി ആക്രമണസംഭവങ്ങൾ ആവർത്തിക്കുന്നതിന്റെ ഒരു കാരണം ഇതാണെന്നു പ്രഥമദൃഷ്ട്യാ വ്യക്തമാണ്. ഇതിനകം പല ഉത്തരവുകൾ ഉണ്ടായിട്ടും ഔദ്യോഗിക സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കുകയോ ജനം ആരോഗ്യപ്രവർത്തകർക്ക് അർഹിക്കുന്ന ആദരം നൽകുകയോ ചെയ്യുന്നില്ല. സർക്കാർ മേഖലയിൽ ഉൾപ്പെടെ ആശുപത്രികളിൽ രോഗികളുടെ എണ്ണം പെരുകുകയാണ്.

ശാന്തവും സമാധാനപരവുമായ അന്തരീക്ഷം ഇല്ലെങ്കിൽ ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും പ്രവർത്തിക്കാനാകില്ല. ആശുപത്രി സംവിധാനം ആകെ തകിടം മറിയുമെന്നു കോടതി പറഞ്ഞു. ആശുപത്രികളിൽ സാധ്യമായിടത്തോളം പൊലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കുന്നുണ്ടെന്നു സർക്കാർ അറിയിച്ചു. കേസ് 16നു പരിഗണിക്കും.

പ്രതിമാസം 12 കേസ് വരെ

ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യ പ്രവർത്തകർക്കു നേരെയുള്ള അതിക്രമങ്ങളുടെ പേരിൽ 2021 ജൂണിനു ശേഷം 138 കേസ് എടുത്തുവെന്നതു ഞെട്ടിപ്പിക്കുന്ന കണക്കാണെന്നു ഹൈക്കോടതി. ഇതു പ്രകാരം മാസത്തിൽ 10–12 കേസുകൾ വരും. ആരോഗ്യ പ്രവർത്തകർക്കു ലൈംഗികാതിക്രമങ്ങൾ വരെ നേരിടേണ്ടി വരുന്നുണ്ടെന്നും ഇത്തരം 5 കേസ് ഉണ്ടെന്നുമാണു പറയുന്നത്. ഇത്തരം അതിക്രമങ്ങൾ എത്രത്തോളം ഗൗരവത്തിൽ കണക്കാക്കുമെന്നു ജനങ്ങളെ അറിയിക്കണമെന്നും നടപടികളിൽ താമസം അരുതെന്നും കോടതി നിർദേശിച്ചു.

English Summary: Hospital attack case to be considered on december 16th

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS