ADVERTISEMENT

കൊച്ചി∙ കലയുടെ വസന്തകാലത്തിലേക്ക് അടുക്കുകയാണു കൊച്ചി മഹാനഗരം. ഇനി ഒരാഴ്ചത്തെ കാത്തിരിപ്പു മാത്രം. കലയിൽ കൊച്ചിയുടെ രാജ്യാന്തര വിലാസമായ കൊച്ചി–മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിനു 12നു തുടക്കം. 2023 ഏപ്രിൽ 10വരെ നീളുന്ന ബിനാലെയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള 90 കലാകാരന്മാർ അണിനിരക്കും. 2012ൽ ആരംഭിച്ച കൊച്ചി ബിനാലെയുടെ ദശവാർഷികമാണിത്.

നാലു മാസം നീളുന്ന മേളയിൽ കലാരംഗം മാത്രമല്ല, വിനോദസഞ്ചാരം, ഗതാഗതം, ഹോട്ടലുകൾ, ടാക്സി സേവനരംഗം, വ‍്യാപാരം തുടങ്ങി ഒട്ടേറെ മേഖലകളിൽ വലിയ ചലനമുണ്ടാകും. ഫോർട്ട്കൊച്ചിയിലും മട്ടാഞ്ചേരിയിലുമായി പതിനഞ്ചോളം വേദികളിലാണു ബിനാലെ നടക്കുക. പതിവുപോലെ പ്രധാന വേദി ആസ്പിൻവാൾ ഹൗസ് തന്നെയാകും. ഇന്ത്യൻ വംശജയും സിംഗപ്പൂർ സ്വദേശിയുമായ ശുബിഗി റാവുവാണ് ഇത്തവണ ബിനാലെ ഒരുക്കുന്ന ക്യുറേറ്റർ. എല്ലാ വേദികളും ഒരുക്കങ്ങളുടെ അന്തിമഘട്ടത്തിലാണ്. 

വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ വേദികളിലെത്തി തങ്ങളുടെ സൃഷ്ടികൾ ഒരുക്കിത്തുടങ്ങി. ബിനാലെയുടെ മേളത്തിന് ഏറെക്കുറെ തുടക്കമായ പ്രതീതിയാണു വേദികളിൽ. 

എറണാകുളം ദർബാർ ഹാൾ ആർട് ഗാലറിയും ബിനാലെയുടെ വേദിയാകും. മലയാളി കലാകാരന്മാരുടെ കലാപ്രദർശന വേദിയാകും ഇത്തവണ ഇവിടം. പ്രത്യേക ക്യുറേറ്റർമാരുടെ മേൽനോട്ടത്തിലാകും ദർബാർ ഹാൾ കലാകേന്ദ്രത്തിലെ പ്രദർശനം. കോവിഡ് മഹാമാരി മൂലം 2 വർഷം വൈകിയാണു ബിനാലെ തിരിച്ചെത്തുന്നത്. അതിനാൽത്തന്നെ അതിജീവനമാകും ഇത്തവണ പ്രധാന വിഷയങ്ങളിലൊന്ന്. ചിത്രങ്ങളും ഇൻസ്റ്റലേഷനുകളും സംഗീതവും സാഹിത്യവും സിനിമയുമെല്ലാം ബിനാലെ അരങ്ങുകളെ സജീവമാക്കും.

 

 

English Summary: Kochi Biennale begins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com