ADVERTISEMENT

തിരുവനന്തപുരം ∙ തോട്ടം മേഖലയിലെ നികുതികൾ ഒഴിവാക്കാനുള്ള 2 ബില്ലുകൾ നിയമസഭ ചർച്ച കൂടാതെ പാസാക്കി. 2021 ലെ കേരള തോട്ടം ഭൂമി നികുതി റദ്ദാക്കൽ ബിൽ, 2021 ലെ കേരള കാർഷികാദായ നികുതി റദ്ദാക്കൽ ബിൽ എന്നിവയ്ക്കാണ് അംഗീകാരം നൽകിയത്.

2015 ലെ ജസ്റ്റിസ് കൃഷ്ണൻ നായർ കമ്മിഷന്റെ ശുപാർശയനുസരിച്ചു സർക്കാർ തീരുമാനിച്ച ഇളവുകളാണ് ബില്ലിലൂടെ നടപ്പാക്കുന്നത്. തോട്ടം ഭൂമി നികുതി നിർത്തലാക്കണമെന്നും രാജ്യത്ത് ഈ നിയമം കേരളത്തിൽ മാത്രമേയുള്ളൂവെന്നും കമ്മിഷൻ അഭിപ്രായപ്പെട്ടിരുന്നു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതിയും ഈ ശുപാർശ നടപ്പാക്കണമെന്നാണ് സർക്കാരിനോട് ആവശ്യപ്പെട്ടത്. 

തോട്ടം മേഖലകളിലെ കാർഷികാദായത്തിനുള്ള നികുതി പിൻവലിക്കുന്നതിനാണ് കേരള കാർഷികാദായ നികുതി റദ്ദാക്കൽ ബിൽ. തോട്ടം മേഖലയുടെ വർഷങ്ങളായുള്ള ആവശ്യങ്ങളാണ് ഈ ബില്ലുകളിലൂടെ യാഥാർഥ്യമാകുന്നത്.

English Summary: Plantation taxes removed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com