ADVERTISEMENT

തിരുവനന്തപുരം ∙ മുൻ മന്ത്രിയും എംഎൽഎയുമായ എ.പി.അനിൽകുമാറിനെതിരെ സോളർ തട്ടിപ്പുകേസിൽ പ്രതിയായ യുവതി നൽകിയ പീഡനപരാതിയിൽ കഴമ്പില്ലെന്ന് സിബിഐ. ഇതു സംബന്ധിച്ച് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ഇന്നലെ റിപ്പോർട്ട് ഫയൽ ചെയ്തു. യുവതിയുടെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്തിരുന്ന 6 പേരിൽ 3 പേർക്കെതിരായ അന്വേഷണം ഇതോടെ സിബിഐ അവസാനിപ്പിച്ചു.

കൊച്ചിയിലെ ഹോട്ടലിൽ പീഡിപ്പിച്ചെന്നാണ് പരാതി നൽകിയത്. എന്നാൽ പീ‍‍ഡനം നടന്നെന്നു പരാതിയിൽ ആരോപിച്ചിരിക്കുന്ന ഹോട്ടലിൽ അനിൽ കുമാർ താമസിച്ചിട്ടില്ലെന്ന് അന്വേഷണസംഘം കണ്ടെത്തി. പരാതിക്കാരിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ആരോപണങ്ങൾ തെളിയിക്കാനുള്ള രേഖകളും തെളിവുകളും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നതായാണു വിവരം. അനിൽകുമാറിനു പുറമേ ഉമ്മൻ ചാണ്ടി, കെ.സി.വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ.പി.അബ്ദുല്ലക്കുട്ടി എന്നിവർക്കെതിരെയാണ് യുവതി പരാതി നൽകിയത്.

English Summary: CBI Gives Clean Chit to Congress MLA AP Anilkumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com