ADVERTISEMENT

കൊച്ചി ∙ ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ പ്രതിചേർക്കപ്പെട്ട ഉദ്യോഗസ്ഥർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റിസ് വിജു ഏബ്രഹാം പിന്മാറി. തുടർ ഉത്തരവിനായി കേസുകൾ ചീഫ് ജസ്റ്റിസിനു മുൻപാകെ നൽകാനും സിംഗിൾ ബെഞ്ച് ഹൈക്കോടതി റജിസ്ട്രിക്ക് നിർദേശം നൽകി.

ഒന്നാം പ്രതിയും മുൻ പൊലീസ് ഉദ്യോഗസ്ഥരുമായ എസ്.വിജയൻ, രണ്ടാം പ്രതി തമ്പി എസ്.ദുർഗാദത്ത്, നാലാം പ്രതി മുൻ ഡിജിപി സിബി മാത്യൂസ്, ഏഴാം പ്രതി ഐബി മുൻ ഡപ്യൂട്ടി ഡയറക്ടർ ആർ.ബി.ശ്രീകുമാർ, 11-ാം പ്രതി മുൻ ഡപ്യൂട്ടി സെൻട്രൽ ഇന്റലിജൻസ് ഓഫിസർ പി.എസ്.ജയപ്രകാശ്, 17–ാം പ്രതി മുൻ ഐബി ഉദ്യോഗസ്ഥൻ വി.കെ.മെയ്നി എന്നിവരുടെ മുൻകൂർ ജാമ്യഹർജികളാണു ഹൈക്കോടതിയിലുള്ളത്.

English Summary: ISRO Spy case Conspiracy: Judge withdrew from considering bail petition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com