ADVERTISEMENT

തിരുവനന്തപുരം ∙ മഞ്ഞ, പിങ്ക് റേഷൻ കാർഡുടമകൾക്കു കോവിഡ് കാലത്തു ലഭിച്ചിരുന്ന 5 കിലോ സൗജന്യ അരി ഇനി മുതൽ ഇല്ല. കേന്ദ്ര സംയോജിത സൗജന്യ റേഷൻ പദ്ധതി പ്രകാരമുള്ള വിതരണം സംസ്ഥാനത്ത് ഇന്നു തുടങ്ങുന്നതോടെയാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന (പിഎംജികെഎവൈ) വഴി നൽകിയിരുന്ന 5 കിലോ സൗജന്യ അരി ഇല്ലാതാകുന്നത്. 40.97 ലക്ഷം കാർഡുകളിലെ 1.54 കോടി അംഗങ്ങൾക്കു 2 വർഷമായി പിഎംജികെഎവൈയുടെ ആനുകൂല്യം ലഭിച്ചിരുന്നു. 

ഭക്ഷ്യഭദ്രതാ നിയമപ്രകാരം കേന്ദ്രം അംഗീകരിച്ചിട്ടുള്ള മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് സാധാരണ റേഷൻ സൗജന്യമായി ലഭിക്കും. നേരത്തെ കേന്ദ്രം വിലയ്ക്കു നൽകിയിരുന്ന അരി കേരളം സൗജന്യമായാണ് മഞ്ഞ കാർഡ് ഉടമകൾക്കു നൽകിയിരുന്നത്. ഇപ്പോൾ കേന്ദ്രവും ഇതു സൗജന്യമാക്കി. ജനുവരി മാസത്തെ വിതരണം ഇന്നു മുതൽ ആരംഭിക്കും. 7 ജില്ലകളിൽ വീതം രാവിലെയും വൈകിട്ടുമായാണു റേഷൻ കടകളുടെ പ്രവർത്തനം. 

English Summary: Five kg free rice given during covid stopped

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com