ADVERTISEMENT

തിരുവനന്തപുരം ∙ ഇന്ത്യ അധ്യക്ഷ പദവി അലങ്കരിക്കുന്ന ജി20 ഉച്ചകോടിയുടെ ഹെൽത്ത് വർക്കിങ് ഗ്രൂപ്പ് യോഗങ്ങളിൽ ആദ്യത്തേതിന് ഇന്നു തിരുവനന്തപുരത്തു തുടക്കമാകും. ഹോട്ടൽ ലീലയിൽ നടക്കുന്ന യോഗം 20 ന് സമാപിക്കും. ജി20 അംഗരാജ്യങ്ങളുടെയും പ്രത്യേക ക്ഷണിതാക്കളായ രാജ്യങ്ങളുടെയും പ്രമുഖ രാജ്യാന്തര സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുക്കും. 

സുരക്ഷിതവും ഗുണമേന്മയുള്ളതും ചെലവുകുറഞ്ഞതുമായ രോഗപ്രതിരോധ നടപടികൾ, ഔഷധ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തൽ, ഡിജിറ്റൽ ആരോഗ്യ നവീകരണ പരിപാടികൾ എന്നിവ ചർച്ച ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ അഡിഷനൽ സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു. 

കോവളത്തെ യോഗത്തോടനുബന്ധിച്ച് ‘മെഡിക്കൽ വാല്യൂ ട്രാവൽ’ എന്ന ഫീൽഡ് ട്രിപ്പ് ഉൾപ്പെടെയുള്ള പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. തിരുവനന്തപുരത്തെ ഹോട്ടൽ ഒ ബൈ താമരയിൽ 19ന് ആണ് പരിപാടി നടക്കുക.

ഇ-ഐസിയു വ്യാപകമാക്കും: കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യ 

ന്യൂഡൽഹി ∙ രാജ്യത്ത് ഇ-ഐസിയു സംവിധാനം പ്രോത്സാഹിപ്പിക്കാൻ ഇന്ത്യ പദ്ധതിയിടുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കി. ഐസിയുകൾ കൂടുതൽ ഡിജിറ്റൈസ് ചെയ്യുന്നതിനൊപ്പം രോഗികൾക്കു മുഴുവൻ സമയ കേന്ദ്രീകൃത നിരീക്ഷണവും പരിചരണവും വെർച്വലായി കൂടി ഉറപ്പാക്കുന്നതാണ് ഇ–ഐസിയു. മറ്റു ഡിപ്പാർട്മെന്റിലെയോ വിദഗ്ധ ഡോക്ടർമാരുടെയോ സേവനം അടിയന്തര ഘട്ടത്തിൽ നൽകാൻ ഇതിലൂടെ കഴിയും. ഡൽഹി എയിംസ് നേരത്തെ ഇതു പ്രഖ്യാപിച്ചിരുന്നു. ഇതു വ്യാപകമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് മന്ത്രിയുടെ പ്രഖ്യാപനം. 

കോവിഡ് ഘട്ടത്തിൽ വിജയകരമായി മാറിയ കോവിൻ പോർട്ടൽ, ടെലിമെഡിസിൻ, റിമോട്ട് ഡേറ്റ ക്യാപ്ചർ, മെഡിക്കൽ ഡയഗ്‌നോസിസ്, വെർച്വൽ കെയർ എന്നിവയുടെ പാത പിന്തുടർന്നുള്ള നവീനാശയങ്ങളും നടപ്പാക്കും. ഇതിനു പുറമേ, മറ്റു രാജ്യങ്ങളുമായി ഔഷധമേഖലയിലെ സഹകരണം മെച്ചപ്പെടുത്തുകയെന്നതു ജി20 അധ്യക്ഷപദത്തിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്നാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

English Summary : G20 health working group meeting at thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com