ADVERTISEMENT

കാലടി∙ ഇലന്തൂർ നരബലി കേസിലെ രണ്ടാമത്തെ കുറ്റപത്രം 21നു കോടതിയിൽ സമർപ്പിക്കും. പെരുമ്പാവൂർ മജിസ്ട്രേട്ട് കോടതിയിലാണ് സമർപ്പിക്കുന്നത്. പത്തനംതിട്ട ഇലന്തൂരിൽ  വാടകയ്ക്കു താമസിച്ചിരുന്ന റോസിലിയെ കൊലപ്പെടുത്തിയതാണ് കേസ്. പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽസിങ്, ഭാര്യ ലൈല എന്നിവർ ജയിലിലാണ്.

ഈ സംഭവത്തിനു ശേഷം ഇവർ മൂവരും എറണാകുളത്തു താമസിച്ചിരുന്ന പത്മയെ നരബലി നടത്തിയ കേസിലെ കുറ്റപത്രം കഴിഞ്ഞ 6നു എറണാകുളം മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും അവലംബിച്ചാണ് അന്വേഷണം നടത്തിയത്. തുടർന്നാണു കുറ്റപത്രം സമർപ്പിക്കുന്നത്.

English Summary: Second charge sheet in human sacrifice case to be submitted on january 21

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com