ADVERTISEMENT

തൃശ‌ൂർ ∙ സേഫ് ആൻഡ് സ്ട്രോങ് കമ്പനിക്കായി പ്രവീൺ റാണ വാങ്ങിക്കൂട്ടിയ വാഹനങ്ങൾ വിവിധ ധനകാര്യ സ്ഥാപനങ്ങൾ പിടിച്ചെടുത്തു തുടങ്ങി. മാസങ്ങളായി തിരിച്ചടവു മുടങ്ങിയ സാഹചര്യത്തിലാണു പിടിച്ചെടുക്കുന്നത്. 2 കാറുകൾ ഇന്നലെ പിടിച്ചെടുത്തിട്ടുണ്ട്. ഇതിലൊരെണ്ണം പ്രവീൺ റാണയുടെ സഹോദരന്റെ വീട്ടിൽ നിന്നാണു പിടിച്ചെടുത്തത്. ചിട്ടിക്കമ്പനിയുടെ വിവിധ ശാഖകളിലേക്ക് വാങ്ങിയ വാഹനങ്ങളാണിത്. ഇവയുടെ തിരിച്ചടവു മുടങ്ങിക്കിടക്കുകയാണെന്ന വിവരം പോലും ജീവനക്കാരറിഞ്ഞിരുന്നില്ല. റിമാൻഡിലായിരുന്ന റാണയെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തു തുടങ്ങി. 

റിമാൻഡിലായിരുന്ന റാണയെ ജില്ലാ അഡീഷനൽ സെഷൻസ് കോടതി പൊലീസിനു കസ്റ്റഡിയിൽ വിട്ടു. 10 ദിവസത്തേക്കാണു കസ്റ്റഡി. ചോദ്യംചെയ്തു തുടങ്ങിയെങ്കിലും തട്ടിച്ച പണം എവിടേക്കു പോയെന്ന കാര്യത്തിൽ ഇപ്പോഴും യുക്തിഭദ്രമായ മറുപടി ലഭിച്ചിട്ടില്ല. ചിട്ടിക്കമ്പനി വഴി സ്വരൂപിച്ച പണമെല്ലാം മറ്റു വ്യവസായങ്ങളിൽ നിക്ഷേപിച്ചെന്നും തന്റെ കയ്യിലൊന്നുമില്ലെന്നുമുള്ള മറുപടി ആവർത്തിക്കുകയാണു റാണയെന്നും സൂചനയുണ്ട്. എന്നാൽ, ഏതൊക്കെ സ്ഥാപനങ്ങളിൽ നിക്ഷേപിച്ചെന്ന കാര്യത്തിൽ കൃത്യമായ കണക്ക് വ്യക്തവുമല്ല. 

∙ മുംബൈ പൊലീസ് ഉന്നതൻ തൃശൂരിലെത്തി?

മുംബൈ പൊലീസിലെ ഉന്നതനുമായി പ്രവീൺ റാണയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നെന്നു സൂചന. ഏതാനും മാസം മുൻപ് ഇദ്ദേഹം റാണയുടെ അതിഥിയായി തൃശൂരിലെത്തിയിരുന്നെന്ന‍ു പൊലീസിനു വിവരം ലഭിച്ചു. മുംബൈയിലും പുണെയിലുമായി റാണയ്ക്കു ബിസിനസ് പങ്കാളിത്തമുണ്ടായിരുന്ന പബ്ബുകളുമായി പൊലീസ് ഉന്നതനും ബന്ധം പുലർത്തിയിരുന്നെന്നാണു സൂചന. റാണയും ഇദ്ദേഹവും കൂടി ഒന്നിച്ചുനിൽക്കുന്ന ചിത്രം അടുത്ത സുഹൃത്തുക്കൾക്കിടയിൽ റാണ പ്രചരിപ്പിച്ചിരുന്നു.

English Summary: Vehicles owned by Praveen Rana for Safe And Strong company will be seized

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com