ADVERTISEMENT

ആലപ്പുഴ ∙ മെഡിക്കൽ കോളജിൽ ഇന്നു നടക്കുന്ന സ്പെഷ്യൽറ്റി ബ്ലോക്ക് ഉദ്ഘാടനച്ചടങ്ങിന് കെ.സി.വേണുഗോപാൽ എംപിയെ ക്ഷണിക്കണമായിരുന്നെന്ന് മുൻമന്ത്രി ജി.സുധാകരൻ. പദ്ധതിക്കായി ആദ്യാവസാനം മുന്നിൽ നിന്ന തന്നെ ഓർക്കാതിരുന്നതിൽ പരിഭവമില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. മുൻ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയെയും വിളിക്കാമായിരുന്നു. കെ.സി.വേണുഗോപാലിനെ ക്ഷണിച്ചില്ലെന്നും നോട്ടിസിൽ പേരു വച്ചശേഷം ഇന്നലെയാണു രമേശ് ചെന്നിത്തല എംഎൽഎയെ ക്ഷണിച്ചതെന്നും വിമർശനം ഉയർന്നതിനു പിന്നാലെയാണു ജി.സുധാകരന്റെ വിമർശനം. 

‘‘ചരിത്രനിരാസം ചില ഭാരവാഹികൾക്ക് ഏറെ ഇഷ്ടപ്പെട്ട മാനസിക വ്യാപാരമാണ്. അതുകൊണ്ട് ചരിത്രം ഇല്ലാതാകില്ല. അതു തുടർച്ചയും പുരോഗമനവുമാണ്. വഴിയരികിൽ വയ്ക്കുന്ന ഫ്ലെക്സുകളല്ല, ജനഹൃദയങ്ങളിൽ രൂപപ്പെടുന്ന ഫ്ലെക്സുകളാണു പ്രധാനമെന്ന് ആലപ്പുഴ ബൈപാസ് ഉദ്ഘാടന ചടങ്ങിൽ ഞാൻ പറഞ്ഞിരുന്നു’’– സുധാകരന്റെ കുറിപ്പിൽ പറയുന്നു. 

വേണുഗോപാലിനെയും സുധാകരനെയും ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് താൻ ഉദ്ഘാടനച്ചടങ്ങിൽനിന്നു വിട്ടുനിൽക്കുമെന്നു രമേശ് ചെന്നിത്തല എംഎൽഎ പറഞ്ഞു. നേരിട്ടു ക്ഷണിക്കുകപോലും ചെയ്യാതെ നോട്ടിസ് അടിച്ച ശേഷം ഇന്നലെ തന്റെ ഓഫിസിൽ വിളിച്ച് ഉദ്ഘാടന വിവരം അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

English Summary: Alappuzha medical college super speciality hospital inauguration

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com