ADVERTISEMENT

തിരുവനന്തപുരം ∙ ഡീസലിന് കേരളത്തിനേക്കാൾ 7 രൂപ കുറവുള്ളതുകൊണ്ട്  കർണാടകയിലേക്ക് സർവീസ് നടത്തുന്ന എല്ലാ ബസുകളും കർണാടകയിലെ പമ്പുകളിൽനിന്ന് ഡീസൽ അടിച്ചാൽ മതിയെന്ന് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ നിർദേശം നൽകി. ഇത്തരത്തിൽ 17 ബസുകളിൽ ഡീസൽ ഇനത്തിൽ നിന്ന് 3.15 ലക്ഷം രൂപ മാസം കെഎസ്ആർടിസിക്കു ലാഭിക്കാനായി. മാനന്തവാടി വഴി കർണാടകയിലേക്കു പോകുന്ന 15 സ്വിഫ്റ്റ് ബസുകളും ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കുള്ള 2 ബസുകളുമാണ് ഇപ്പോൾ കർണാടകയിലേക്കു കയറുന്നത്. ദിവസവും 1500 ലീറ്റർ ഡീസലാണ് ഇൗ സർവീസുകൾ കർണാടകയിൽ നിന്ന് അടിക്കുന്നത്. 

 ഇന്നലെ 95.66 രൂപയാണ് കേരളത്തിൽ വില. കർണാടകയിൽ ഇത് 87.36 രൂപ. കർണാടകയിൽനിന്ന് ഇന്ധനം വാങ്ങാൻ  പ്രത്യേക ഫ്യുവൽ കാർഡും കെഎസ്ആർടിസി നൽകിയിട്ടുണ്ട്. ഓയിൽ കമ്പനികൾ നൽകുന്ന ഇൗ കാർഡ്  പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങാൻ ഉപയോഗിക്കാം. നേരത്തെ കർണാടകയിലേക്കു പോകുന്ന ബസുകളെല്ലാം പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നാണ് ഡീസൽ അടിച്ചിരുന്നത്.

English Summary: Kerala RTC bus filling fuel from Karnataka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com