തിരുവനന്തപുരം ∙ ആം ആദ്മി പാർട്ടിയുടെ (എഎപി) കേരള ഘടകം പിരിച്ചുവിട്ടു. കേരളത്തിലെ മുഴുവൻ സംഘടനാ സംവിധാനങ്ങളും ഇതോടെ ഇല്ലാതായി. പുതിയ കമ്മിറ്റിയെ ഉടൻ തിരഞ്ഞെടുക്കും. നിലവിൽ കേരളത്തിൽ സംസ്ഥാന കൺവീനറാണു പാർട്ടിയെ നയിക്കുന്നത്. ഇതിനു പകരം പ്രസിഡന്റ്, ജനറൽ സെക്രട്ടറി തുടങ്ങി മറ്റു പാർട്ടികളിലേതുപോലെയുള്ള നേതൃസംവിധാനം ആം ആദ്മിയിലും വരികയാണെന്നു സംസ്ഥാന കൺവീനർ പി.സി.സിറിയക് അറിയിച്ചു. രണ്ടു വർഷമായി സിറിയക്കിന്റെ നേതൃത്വത്തിലാണ് എഎപി കേരളത്തിൽ പ്രവർത്തിക്കുന്നത്.
Content Highlights: AAP Kerala office