ADVERTISEMENT

കൊച്ചി ∙ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെയും ജീവനക്കാരുടെയും ശമ്പളം പരിഷ്കരിച്ചു സർക്കാർ 2018 ൽ ഇറക്കിയ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. ഇരുവിഭാഗത്തെയും കേട്ടശേഷം 3 മാസത്തിനുള്ളിൽ പുതിയ വിജ്ഞാപനം ഇറക്കാൻ നിർദേശിച്ച ജസ്റ്റിസ് അമിത് റാവൽ, അവ്യക്തതകൾ മാറ്റി വിശദമായ ഉത്തരവു വേണമെന്നും സർക്കാരിനു നിർദേശം നൽകി.

സർക്കാരിന്റെ വിജ്ഞാ‍പനം സമഗ്രമായി നടപ്പാക്കണമെന്നാവശ്യപ്പെട്ടു കേരള സ്റ്റേറ്റ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകളും വിജ്ഞാപനം ചോദ്യം ചെയ്തു കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ ഉൾപ്പെടെ ആശുപത്രികളും മറ്റും നൽകിയ ഹർജിയിലാണ് ഉത്തരവ്.

Read also: എറണാകുളത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു; 19 വിദ്യാർഥികൾക്ക് രോഗം

50 കിടക്കകൾ വരെയുള്ള ആശുപത്രികളിൽ നഴ്സുമാർക്കു മിനിമം വേതനം 20,000 രൂപയും ജീവനക്കാർക്ക് 16,000 രൂപയുമാക്കിയാണു സർക്കാർ 2018 ൽ വിജ്ഞാപനമിറക്കിയത്. തങ്ങളോടു ചർച്ച ചെയ്യാതെയാണ് 2018-ൽ സർക്കാർ ഏകപക്ഷീയമായി കുറഞ്ഞ ശമ്പളമടക്കം നിശ്ചയിച്ച് ഉത്തരവു പുറപ്പെടുവിച്ചതെന്നായിരുന്നു ആശുപത്രികളുടെ വാദം.

സർക്കാർ സർവീസിൽ നഴ്സിന്റെ അടിസ്ഥാന ശമ്പളം 39,300 രൂപയാണെന്നു നഴ്സുമാർ ചൂണ്ടിക്കാട്ടി. ആയുർവേദ, ഹോമിയോ ആശുപത്രികളിൽ ഉൾപ്പെടെ വിജ്ഞാപനം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

English Summary: Kerala High Court on Nurses's Salary Hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com