ഹെൽത്ത് കാർഡ് ഏത് റജിസ്റ്റേഡ് ഡോക്ടർക്കും നൽകാം

doctor
SHARE

തിരുവനന്തപുരം ∙ ഹോട്ടൽ, റസ്റ്ററന്റ്, ബേക്കറി, ഭക്ഷണ നിർമാണ യൂണിറ്റുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഫെബ്രുവരി ഒന്നിനകം ഹെൽത്ത് കാർഡ് നേടാൻ ഏത് റജിസ്റ്റേഡ് ഡോക്ടർമാരെയും സമീപിക്കാമെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റ് വ്യക്തമാക്കി. ദേശീയ ഭക്ഷ്യ സുരക്ഷാനിയമം വന്നതോടെ സംസ്ഥാന സർക്കാരിന്റെ നിയമങ്ങൾ അസാധുവായി. കേന്ദ്ര നിയമത്തിലെ വ്യവസ്ഥകളാണ് ഇപ്പോൾ ബാധകം. ഒരു വർഷമാണ് ഹെൽത്ത് കാർഡിന്റെ കാലാവധി. 

ഹോട്ടലും തട്ടുകടയും പലവ്യഞ്ജനക്കടകളും ഉൾപ്പെടെ 6 ലക്ഷം സ്ഥാപനങ്ങളിൽ ഭക്ഷണം തയാറാക്കി വിൽക്കുന്ന സ്ഥാപനങ്ങൾ 2 ലക്ഷത്തോളമാണ്. അവിടെ ജോലി ചെയ്യുന്നവർക്കാണ് ഹെൽത്ത് കാർഡ് വേണ്ടത്. രക്തപരിശോധനയും ശരീരപരിശോധനയും നടത്തിയാണ് കാർഡ് നൽകേണ്ടത്. മുഴുവൻ ജീവനക്കാർക്കും ഇത് ഇല്ലെങ്കിൽ സ്ഥാപനം പൂട്ടേണ്ടി വരും. പകുതിയോളം ജീവനക്കാർ നിലവിൽ കാർഡ് നേടിയിട്ടുണ്ട്.

English Summary: Employees in hotels, restaurants, bakery can approach registered doctors for health card

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS