കേരള പൊലീസിലെ 11 പേർക്ക് രാഷ്ട്രപതിയുടെ മെഡൽ

president-police-medal--kerala-1
ആമോസ് മാമ്മന്‍, പി.പ്രകാശ്, അനൂപ് കുരുവിള ജോണ്‍, കെ.കെ.മൊയ്തീന്‍കുട്ടി, എസ്.ഷംസുദ്ദീന്‍, ജി.എൽ.അജിത് കുമാര്‍, കെ.വി.പ്രമോദന്‍, പി.ആർ.രാജേന്ദ്രന്‍, സി.പി.കെ.ബിജുലാല്‍, കെ.മുരളീധരന്‍ നായര്‍, അപര്‍ണ ലവകുമാര്‍.
SHARE

ന്യൂഡൽഹി ∙ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് കേരളത്തിൽ നിന്ന് സ്പെഷൽ ബ്രാഞ്ച് തൃശൂർ റേഞ്ച് എസ്പി ആമോസ് മാമ്മൻ അർഹനായി. തിരുവനന്തപുരം ബിഎസ്എഫ് ഡിഐജി എഡ്വിൻ ജോൺ ബെന്നറ്റിനും ഡൽഹി എസ്എസ്ബി ഇൻസ്പെക്ടർ (മിനിസ്റ്റീരിയൽ) കെ.എൻ.വിനോദനും വിശിഷ്ട സേവാ മെഡൽ ലഭിച്ചു.

സ്തുത്യർഹസേവന പുരസ്കാരം 10 പേർക്ക്

പി.പ്രകാശ് (ഐജി, ഇന്റലിജൻസ്), അനൂപ് കുരുവിള ജോൺ (ഐജി, ഡയറക്ടർ, കാബിനറ്റ് സെക്രട്ടേറിയറ്റ്, ന്യൂഡൽഹി), കെ.കെ.മൊയ്തീൻകുട്ടി (എസ്പി, ക്രൈംബ്രാഞ്ച് കോഴിക്കോട്,വയനാട്), എസ്.ഷംസുദ്ദീൻ (ഡിവൈഎസ്പി, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ, പാലക്കാട്), ജി.എൽ.അജിത് കുമാർ (ഡിവൈഎസ്പി, സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച്, തിരുവനന്തപുരം സിറ്റി ഡിറ്റാച്ച്മെന്റ്), കെ.വി.പ്രമോദൻ (ഇൻസ്പെക്ടർ, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ, കണ്ണൂർ), പി.ആർ.രാജേന്ദ്രൻ (എസ്ഐ, കേരള പൊലീസ് അക്കാദമി), സി.പി.കെ.ബിജുലാൽ (ഗ്രേഡ് എസ്ഐ, സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച്, കണ്ണൂർ), കെ.മുരളീധരൻ നായർ (ഗ്രേഡ് എസ്ഐ, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എസ്ഐയു-2), അപർണ ലവകുമാർ (ഗ്രേഡ് എഎസ്ഐ, സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ, തൃശൂർ സിറ്റി).  

ധീരതയ്ക്കുള്ള പൊലീസ് മെഡൽ

ഇ.വി.അരുൺ കൃഷ്ണൻ (കോൺസ്റ്റബിൾ, സിആർപിഎഫ്), അനൂപ് ദാസ് (കോൺസ്റ്റബിൾ, സിആർപിഎഫ്). 

മറ്റ് സേനകളിൽ മെഡൽ നേടിയ മലയാളികൾ

സ്തുത്യർഹ സേവനം

സി.എം.അശോകൻ (എഎസ്ഐ, എൻഐഎ, കൊച്ചി), കെ.സുരേഷ് കുമാർ (എസിഐഒ–ഐ/ടെക്, ആഭ്യന്തര മന്ത്രാലയം, തിരുവനന്തപുരം), സി.എൻ. സന്തോഷ്കുമാർ (ആഭ്യന്തര മന്ത്രാലയത്തിൽ അഡീഷനൽ ഡപ്യൂട്ടി ഡയറക്ടർ), ബി.സതീഷ് ബാലൻ (ഐജിടി (എസ്ടിഎഫ്), ഗുരുഗ്രാം, ഹരിയാന), കെ.ഡി.സെബാസ്റ്റ്യൻ ദേവസ്യ (ഇൻസ്പെക്ടർ, സിൽവാസ, ദാദ്ര നാഗർ ഹവേലി), പങ്കജാക്ഷൻ (ഇൻസ്പെക്ടർ, പൊലീസ് ട്രെയ്നിങ് കോളജ്, പുതുച്ചേരി), ബെന്നി ജോൺ (ഡിസി (പിപിഎസ്), ബിഎസ്എഫ്, ഡൽഹി), പി.എസ്.പ്രസാദ് കുമാർ (അസിസ്റ്റന്റ് കമൻഡാന്റ്, ബിഎസ്എഫ്, ഛത്തീസ്ഗഡ്), ജി.മണികണ്ഠൻ നായർ (എസ്ഐ, ബിഎസ്എഫ്, ബെംഗളൂരു), പി.കൃഷ്ണൻ (എസ്ഐ, ബിഎസ്എഫ്, ഭുജ്), അനീസ് ജോയി (എസ്ഐ, സിഐഎസ്എഫ്,മഹാരാഷ്ട്ര), ഡാനിയേൽ കുട്ടി (എച്ച്സി/കുക്ക്, സിഐഎസ്എഫ്), ട്രീസ ജോസി (എസ്എം/സിസ്റ്റർ ഇൻചാർജ്, സിആർപിഎഫ്), കെ.അനിൽകുമാർ (എസ്ഐ, സിആർപിഎഫ്, റാഞ്ചി), പി.കരുണാകരൻ (ഇൻസ്പെക്ടർ, സിആർപിഎഫ്, തമിഴ്നാട്), കെ.ജെ.ഡാർവിൻ (ഡപ്യൂട്ടി എസ്പി, സിബിഐ, ചെന്നൈ), ഇ.വി.പൗലോസ് (ഹെഡ് കോൺസ്റ്റബിൾ, സിബിഐ, ബെംഗളൂരു), പി.കരുണാകരൻ (ഡപ്യൂട്ടി ഡയറക്ടർ, ആഭ്യന്തര മന്ത്രാലയം, ഡൽഹി), അനൂപ് മാത്യൂസ് (ഓഫിസ് സൂപ്രണ്ട്, സിബിഐ, ഡൽഹി), സജി അഗസ്റ്റിൻ (എഎസ്ഐ, ആർപിഎഫ്, പൊള്ളാച്ചി), ജെ.രാജേന്ദ്രൻ (എസ്ഐ, സതേൺ റെയിൽവേ), വിവേക് മോഹൻ (എസ്ഐ, ഉത്തര റെയിൽവേ).

ഫയർ ഫോഴ്സ്

∙ വിശിഷ്ട സേവനം: കൃഷ്ണൻ ഷൺമുഖൻ (സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ), ബെന്നി മാത്യു (സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ).

∙ സ്തുത്യർഹ സേവനം: നൗഷാദ് മുഹമ്മദ് ഹനീഫ (ഡയറക്ടർ, ടെക്നിക്കൽ), എസ്.രാജശേഖരൻ നായർ (സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ), കെ.ബി.സുഭാഷ് (സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ), കെ.കെ.ഇമാമുദ്ദീൻ (ലീഡിങ് ഫയർമാൻ, ലക്ഷദ്വീപ്).

കേന്ദ്ര പരോക്ഷ നികുതി ബോർഡ്

∙ രാഷ്ട്രപതിയുടെ പ്രത്യേക വിശിഷ്ട സേവാ മെഡൽ: എം.പ്രകാശ് (സൂപ്രണ്ട്, കസ്റ്റംസ് പ്രിവന്റീവ് ഡിവിഷൻ, കോഴിക്കോട്), ജോഫി ജോസ് (സീനിയർ ഇന്റലിജൻസ് ഓഫിസർ, ഡിആർഐ, കൊച്ചി), ശൈലേഷ് വാസവൻ നായർ (സീനിയർ ഇന്റലിജൻസ് ഓഫിസർ, ഡിആർഐ, മുംബൈ), ആർ.ഗോവിന്ദൻ (സീനിയർ ഇന്റലിജൻസ് ഓഫിസർ, ഡിആർഐ, ചെന്നൈ), എ.മുരളി (സീനിയർ ഇന്റലിജൻസ് ഓഫിസർ, ഡിആർഐ, ചെന്നൈ).

∙ ഉത്തം ജീവൻരക്ഷാ പുരസ്കാരം: മുഹമ്മദ് സൂഫിയാൻ, നീരജ് കെ.നിത്യാനന്ദ്, അതുൽ ബിനീഷ്

∙ ജീവൻ രക്ഷാ പുരസ്കാരം: അഥിൻ പ്രിൻസ്, ബി.ബബീഷ്, പി.കെ മുഹൈമിൻ, മുഹമ്മദ് ഷാമിൽ, സി.സുബോധ് ലാൽ.

English Summary: President's Police Medal for 11 Kerala Cops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS