കക്ഷിയിൽനിന്നു െകെക്കൂലി: അഭിഭാഷകനെ 5 മണിക്കൂർ ചോദ്യം ചെയ്തു

HIGHLIGHTS
  • ആരോപണം നിഷേധിച്ച് സൈബി ജോസ്; പൊലീസ് ഇൗയാഴ്ച റിപ്പോർട്ട് നൽകും
SHARE

കൊച്ചി ∙ അനുകൂലവിധി സമ്പാദിക്കാൻ ഹൈക്കോടതി ജഡ്ജിമാർക്കു കൈക്കൂലി നൽകണമെന്നു തെറ്റിദ്ധരിപ്പിച്ചു കക്ഷികളിൽ നിന്നു പണം വാങ്ങിയെന്ന ആരോപണം നേരിടുന്ന ഹൈക്കോടതി അഭിഭാഷക സംഘടനാ ഭാരവാഹി സൈബി ജോസ് കിടങ്ങൂരിനെ പൊലീസ് ചോദ്യം ചെയ്തു. താൻ െകെക്കൂലി വാങ്ങിയിട്ടില്ലെന്നും കക്ഷിയിൽ നിന്ന് വക്കീൽ ഫീസ് ഇൗടാക്കുകയേ ചെയ്തിട്ടുള്ളുവെന്നും സെബി പറഞ്ഞതായാണു സൂചന.

കൊച്ചി സിറ്റി കമ്മിഷണർ ഓഫിസിൽ ഹാജരാകാനാണു നോട്ടിസ് നൽകിയിരുന്നതെങ്കിലും ചോദ്യംചെയ്യൽ പൊലീസ് ട്രെയിനിങ് സെന്ററിലേക്കു മാറ്റിയതായി കമ്മിഷണർ കെ സേതുരാമൻ അറിയിച്ചു. മാധ്യമശ്രദ്ധയിൽ നിന്നൊഴിവാകാൻ സൈബിയുടെ അഭ്യർഥനമൂലമാണ് ഇതെന്നാണു സൂചന. 

കമ്മിഷണറുടെ നേതൃത്വത്തിൽ 5 മണിക്കൂർ സൈബിയെ ചോദ്യം ചെയ്തു. പീഡനക്കേസിൽ ജാമ്യം ലഭിക്കാൻ സൈബിക്കു പണം കൊടുത്തതായി പറയുന്ന സിനിമാ നിർമാതാവിന്റെ മൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. കേസിനാസ്പദമായ സംഭവം നടക്കുമ്പോൾ സൈബിക്ക് ഒപ്പമുണ്ടായിരുന്ന അഭിഭാഷകരുടെ മൊഴികളും രേഖപ്പെടുത്തിയ ശേഷം ഈയാഴ്ച തന്നെ സംസ്ഥാന പൊലീസ് മേധാവിക്കു റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം.

കേരള ഹൈക്കോർട്ട് അഡ്വക്കറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് സൈബി ജോസ് കിടങ്ങൂരിനെതിരെ ഉയർന്ന ആരോപണം നീതിപീഠത്തിന്റെ നിഷ്പക്ഷതയും നീതിന്യായസ മ്പ്രദായത്തിന്റെ വിശ്വാസ്യതയും സംശയത്തിന്റെ നിഴലിലാക്കുന്നതാണെന്ന്  ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് പറഞ്ഞു. ആരോപണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ബാർ കൗൺസിലിന്റെ അടക്കം നടപടിയുണ്ടാകണമെന്നും അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ബി. സ്വാമിനാഥൻ പറഞ്ഞു.

English Summary: Advocate interrogated for five hours in bribe case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS