തിരുവനന്തപുരം ∙ സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ഡെഡ് ബോഡി മാനേജ്‌മെന്റ് (മൃതദേഹം കൈകാര്യം ചെയ്യുന്ന) മാർഗ നിർദേശങ്ങൾ പുതുക്കി. പോസ്റ്റ്‌മോർട്ടത്തിന് മുൻപുള്ള നിർബന്ധിത കോവിഡ് പരിശോധന ഒഴിവാക്കി. മരിച്ചയാളിന് കോവിഡ് ബാധിച്ചിട്ടുണ്ടെന്നു സംശയം തോന്നിയാൽ റാപ്പിഡ് ആന്റിജൻ പരിശോധന മതിയാകും. പോസ്റ്റ്‌മോർട്ടം സമയത്ത് എല്ലാ ആരോഗ്യ പ്രവർത്തകരും പിപിഇ കിറ്റ്, എൻ 95 മാസ്‌ക്, രണ്ട് ഗ്ലൗസ്, ഫെയ്സ് ഷീൽഡ് തുടങ്ങിയ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം.
കോവിഡ് ബാധിച്ച് മരിച്ച വ്യക്തികളുടെ മൃതദേഹം കുളിപ്പിക്കുക, വസ്ത്രം ധരിപ്പിക്കുക, മുടി വൃത്തിയാക്കുക, ഷേവ് ചെയ്യുക, നഖങ്ങൾ മുറിക്കുക തുടങ്ങിയവ ചെയ്യുന്നവർ കയ്യുറ, ഫെയ്സ് ഷീൽഡ്, കണ്ണട, മെഡിക്കൽ മാസ്‌ക് എന്നിവ ധരിക്കണം.
English Summary: Covid guidlines revised