ADVERTISEMENT

ചരിത്രത്തിനൊപ്പം - പ്രഫ. സി.ഐ.ഐസക്

കോട്ടയം സിഎംഎസ് കോളജ് ചരിത്രവിഭാഗം മുൻ മേധാവിയാണ് പ്രഫ. സി.ഐ.ഐസക്. 12 വർഷം അദ്ദേഹം ചരിത്രവിഭാഗത്തെ നയിച്ചു. ഭാരതീയ വിചാര കേന്ദ്രം വർക്കിങ് പ്രസിഡന്റായി പ്രവർത്തിച്ച അദ്ദേഹം അടുത്തയിടെയാണു സ്ഥാനമൊഴിഞ്ഞത്. 2015 മുതൽ ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ (ഐസിഎച്ച്ആർ) അംഗമാണ്. എൻസിഇആർടിയുടെ 2020 ലെ വിദ്യാഭ്യാസ നയത്തിൽ സോഷ്യൽ സയൻസ് വിഭാഗത്തിൽ ചെയർപഴ്സനായിരുന്നു ഐസക്. 

ഗാന്ധിയൻ ജീവിതത്തിന്.. - അപ്പുക്കുട്ട പൊതുവാൾ

ഖാദിക്കു വേണ്ടി ജീവിതമുഴിഞ്ഞുവച്ച ഗാന്ധിയനാണ് സ്വാതന്ത്ര്യ സമര സേനാനി വി.പി.അപ്പുക്കുട്ടപ്പൊതുവാൾ. സംസ്കൃത പണ്ഡിതനും ജ്യോതിഷ ആചാര്യനുമായിരുന്ന കരിപ്പത്ത് കമ്മാര പൊതുവാളുടെയും വി.പി.സുഭദ്ര അമ്മയുടെയും മകനായി 1923 ഒക്ടോബർ 9ന് ജനിച്ചു. 

ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത് ജയിൽവാസം. ഗാന്ധി സ്മാരക നിധി പ്രോഗ്രാം എക്സിക്യൂട്ടീവ് ഓഫിസർ, ഭാരതീയ സംസ്കൃത പ്രചാരസഭ അധ്യക്ഷൻ, സംസ്കൃത മഹാ വിദ്യാലയം പ്രിൻസിപ്പൽ, പയ്യന്നൂർ സർവോദയ മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.

നന്മയുടെ വിത്ത് - ചെറുവയൽ രാമൻ

പരമ്പരാഗത നെൽവിത്തുകൾ അതിന്റെ തനിമപോകാതെ സൂക്ഷിക്കുകയും അതു മറ്റുള്ളവർക്കു സൗജന്യമായി കൊടുക്കുകയും ചെയ്യുന്ന വയനാട്ടിലെ  കർഷകനാണു ചെറുവയൽ രാമൻ. നൂറുമേനി വിളയുന്ന, പ്രതിരോധശേഷിയേറെയുള്ള പരമ്പരാഗതമായ 41 നെൽവിത്തിനങ്ങളാണ് വർഷങ്ങളായി രാമൻ കലർപ്പുവരാതെ സൂക്ഷിച്ച് കൃഷിചെയ്യുന്നത്. 

കളരിയുടെ മർമം - എസ്.ആർ.ഡി.പ്രസാദ്

കേരളത്തിലെ ഏറ്റവും പഴക്കമേറിയ കളരികളിൽ ഒന്നായ കണ്ണൂരിലെ വളപട്ടണത്തെ ഭാരത് കളരിയുടെ ഗുരുക്കളും കളരിപ്പയറ്റ് സംബന്ധിച്ച 5 പ്രശസ്ത ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. കളരിപ്പയറ്റിനുള്ള കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ആദ്യ ദേശീയ പുരസ്കാര ജേതാവാണ്. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപും ലഭിച്ചു. 2021ൽ ഫോ‌ക്‌ലോർ അക്കാദമി ഫെലോഷിപ് നൽകി ആദരിച്ചിരുന്നു. 

വാണി എന്ന പാട്ട് - ‌‌വാണി ജയറാം

മലയാളികളുടെ നിത്യഹരിത ഗായികയാണ് വാണി ജയറാം. മലയാളം, തമിഴ്, ഹിന്ദി, മാറാത്തി, തെലുങ്ക്, ബംഗാളി, കന്നഡ, ഗുജറാത്തി, തുടങ്ങി ഇരുപതോളം ഇന്ത്യൻ ഭാഷകളിൽ പതിനായിരത്തിലേറെ പാട്ടുകൾ പാടി. തമിഴ്നാട്ടിലെ വെല്ലൂരിലായിരുന്നു ജനനം. കലൈവാണി എന്നാണ് മാതാപിതാക്കൾ ഇട്ട പേര്. ഹിന്ദി സിനിമയിൽ പാടി തുടങ്ങിയപ്പോൾ ഭർത്താവിൻറെ പേര് കൂട്ടിച്ചേർത്ത് അത് വാണിജയറാം എന്നാക്കി മാറ്റി.  ഗായിക എന്ന നിലയിലുള്ള വാണിയുടെ വളർച്ചയ്ക്ക് വഴികാട്ടിയത്  സിത്താർ വിദഗ്ധനുമായ ഭർത്താവ് ജയരാമൻ ആയിരുന്നു. 

English Summary: Padma award winners from Kerala 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com