ADVERTISEMENT

തിരുവനന്തപുരം ∙ ചങ്ങമ്പുഴക്കവിതയായ ‘വാഴക്കുല’ എഴുതിയതു വൈലോപ്പിള്ളി എന്ന് യുവജന കമ്മിഷൻ അധ്യക്ഷ ഡോ.ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധത്തിൽ പരാമർശം. ഈ പ്രബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് കേരള സർവകലാശാലയിൽ നിന്ന് ചിന്തയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചത്. 

കമ്യൂണിസ്റ്റ് സർക്കാർ വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടിൽ വെള്ളം ചേർക്കുന്നതാണ് രഞ്ജിത്തിന്റെയും പ്രിയദർശന്റെയും സിനിമകൾ എന്നും പ്രബന്ധത്തിൽ പരാമർശമുണ്ട്. രണ്ടാം പിണറായി സർക്കാരാണ് രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിച്ചിരിക്കുന്നത്.

Read Also: ‘ഗവര്‍ണര്‍ മമതയുടെ ഫോട്ടോസ്റ്റാറ്റ് യന്ത്രം’; ഇടഞ്ഞ് ബിജെപി, ബില്‍ പിന്‍വലിച്ച് സര്‍ക്കാർ

‘നവലിബറൽ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമയുടെ പ്രത്യയ ശാസ്ത്ര അടിത്തറ’ എന്ന വിഷയത്തിലാണ് പ്രബന്ധം. 2021ൽ ആണ് ഇംഗ്ലിഷ് സാഹിത്യത്തിൽ ചിന്തയ്ക്ക് പിഎച്ച്ഡി ലഭിച്ചത്.കേരള സർവകലാശാലാ പിവിസി ആയിരുന്ന ഡോ.പി.പി.അജയകുമാറിന്റെ മേൽനോട്ടത്തിലായിരുന്നു പ്രബന്ധം തയാറാക്കിയത്. 

ചിന്തയുടെ പ്രബന്ധം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി കേരള സർവകലാശാലാ വൈസ് ചാൻസലർക്കു നിവേദനം നൽകി. വൈലോ‘പ്പി’ ള്ളിയുടെ പേര് വൈലോ‘പ്പ’ ള്ളി എന്നാണ് നൽകിയിട്ടുള്ളതെന്നും പ്രബന്ധത്തിൽ വേറെയും തെറ്റുകളുണ്ടെന്നും സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ആരോപിച്ചു.

English Summary: Chinta jerome doctorate thesis mistake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com