ADVERTISEMENT

തിരുവനന്തപുരം∙ റിപ്പബ്ലിക് ദിനത്തിൽ രാജ്ഭവനിൽ ഗവർണർ ഒരുക്കിയ സൽക്കാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബ സമേതം പങ്കെടുത്തു. ഭാര്യ കമല, കൊച്ചുമകൻ ഇഷാൻ എന്നിവർക്കൊപ്പം എത്തിയ മുഖ്യമന്ത്രിയെ ഗവർണറും പത്നി രേഷ്മയും ചേർന്നു സ്വീകരിച്ചു. മന്ത്രി ജി.ആർ.അനിലിനു സമീപം ഇരിക്കുകയായിരുന്ന ഇഷാനെ പിന്നീടു ഗവർണർ പേരു ചൊല്ലി സമീപത്തേക്ക് വിളിച്ചു കുശലാന്വേഷണം നടത്തി.

തിരക്കിൽ നിന്നു മാറി ഗവർണറും മുഖ്യമന്ത്രിയും മാത്രമായും കുറച്ചുനേരം സംസാരിച്ചു. മുഖ്യമന്ത്രി കാറിനു സമീപത്തെത്തിയാണ് ഗവർണർ യാത്രയാക്കിയത്. സൽക്കാരത്തിന് പ്രമുഖരെയും ഭിന്ന ശേഷിക്കാരായ കുട്ടികളെയും ക്ഷണിച്ചിരുന്നു. സൽക്കാരത്തിന് എത്തിയ ഭൂരിപക്ഷം പേരും ഗവർണർക്ക് ഒപ്പം സെൽഫി എടുത്ത ശേഷമാണ് മടങ്ങിയത്. ഭിന്നശേഷിക്കാരായ കുട്ടികൾക്കു ഗവർണർ സമ്മാനങ്ങളും നൽകി.

English Summary: Chief Minister attends governor lunch at Rajbhavan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com