ADVERTISEMENT

തിരുവനന്തപുരം ∙ ബവ്റിജസ് കോർപറേഷന്റെ സ്വന്തം മദ്യ ബ്രാൻഡായ ജവാന്റെ വില വർധിപ്പിക്കാനുള്ള ശുപാർശ സർക്കാർ തള്ളി. തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സിൽ ഉൽപാദിപ്പിക്കുന്ന ജവാന് 10% വിലവർധനയാണു ബവ്കോ ആവശ്യപ്പെട്ടിരുന്നത്. സ്പിരിറ്റ് വില വർധിച്ച സാഹചര്യത്തിലെ ആവശ്യം ആദ്യഘട്ടത്തിൽ എക്സൈസ് വകുപ്പും മുഖ്യമന്ത്രിയുടെ ഓഫിസും അംഗീകരിച്ചിരുന്നു. എന്നാൽ ഇതിനിടെ മദ്യക്കമ്പനികളുടെ വിറ്റുവരവു നികുതി (ടേണോവർ ടാക്സ്) സർക്കാർ ഒഴിവാക്കി നൽകി. ഇതിന്റെ ഗുണം ട്രാവൻകൂർ ഷുഗേഴ്സിനും ലഭിക്കും. ഈ സാഹചര്യത്തിലാണു വില വർധന വേണ്ടെന്നു സർക്കാർ തീരുമാനിച്ചത്.

കേരളത്തിൽ ഏറ്റവുമധികം വിറ്റു പോകുന്ന റം ആണു ജവാൻ. തിരുവല്ലയിലെ ഡിസ്റ്റിലറിയിൽ ദിനംപ്രതി 8000 കെയ്സ് റം ഉൽപാദിപ്പിക്കുന്നുണ്ട്.  ഉൽപാദനം 15,000 കെയ്സ് ആക്കാൻ തീരുമാനിച്ചെങ്കിലും സാധിച്ചില്ല.  പ്രീമിയം റം ഉൽപാദിപ്പിക്കാൻ ബവ്കോ ആലോചിച്ചെങ്കിലും ഇതുവരെ ആരംഭിച്ചിട്ടില്ല.

English Summary: Jawan rum production

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com