വരിക്കാർക്കു പതിനായിരക്കണക്കിനു സമ്മാനങ്ങളുമായി മലയാള മനോരമ അവതരിപ്പിക്കുന്ന സ്വർണ തംബോല ഗെയിം ഇനി രണ്ടാമത്തെ കാർഡിലേക്ക്. ഇന്നുമുതൽ നാലാഴ്ച കളിക്കാനുള്ള 3,4 ഗെയിമുകൾക്കായുള്ള കാർഡും വിശദവിവരങ്ങളും ഇന്നത്തെ പത്രത്തോടൊപ്പമുള്ള ‘ഞായറാഴ്ച’ സപ്ലിമെന്റിൽ.
ദിവസവും പത്രത്തിൽ പ്രസിദ്ധീകരിക്കുന്ന നമ്പറുകൾ നിങ്ങളുടെ പുതിയ തംബോല കാർഡിലുണ്ടെങ്കിൽ വട്ടമിട്ട് അടയാളപ്പെടുത്തുക.
ഓരോ ഗെയിമിലും ആദ്യ ഏഴു ദിവസം ലൈൻ പ്രൈസിനും തുടർന്നുള്ള ഏഴു ദിവസം ഫുൾ ഹൗസിനും വേണ്ടിയുള്ള മത്സരമാണ്.
ഫുൾ ഹൗസിനു സമ്മാനം ഒരു ഗ്രാം സ്വർണം. ബോംബെ ഡൈയിങ്ങിന്റെ ആയിരത്തിലേറെ രൂപയുടെ ബെഡ് ഷീറ്റും പിലോ കവറുമാണ് ലൈൻ പ്രൈസ്. ഓരോ യൂണിറ്റിലും കാർഡ് വ്യത്യസ്തം.
മനോരമ വരിക്കാരാകുന്നതിന് പത്രം ഏജന്റിനെ സമീപിക്കുകയോ തംബോല പരസ്യങ്ങളിലെ നമ്പറുകളിൽ വിളിക്കുകയോ ചെയ്യുക.
English Summary: Manorama Swarna Tambola contest