കുട്ടികളെ റോഡിനു കുറുകെ കടത്തിവിട്ട് മടങ്ങവേ ബസിനടിയിലേക്ക് വീണു; യുവതിക്ക് അദ്ഭുത രക്ഷപ്പെടൽ

bus
ബസിനടിയിലേക്കു വീണ അമ്പിളിയെ മുടി മുറിച്ച് രക്ഷിക്കാൻ ശ്രമിക്കുന്ന കൃഷ്ണൻ.
SHARE

ചിങ്ങവനം ∙ കെഎസ്ആർടിസി ബസിനടിയിലേക്കു വീണ യുവതിയുടെ മുടി ചക്രത്തിൽ കുടുങ്ങി; സമീപത്തെ തട്ടുകടക്കാരൻ കത്തികൊണ്ട് മുടി മുറിച്ച് യുവതിയെ രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് 5.30ന് എംസി റോഡിൽ ചിങ്ങവനം പുത്തൻപാലത്തിനടുത്താണു സംഭവം.

ഇത്തിത്താനത്തെ സ്വകാര്യ സ്കൂളിന്റെ ബസിൽ ജീവനക്കാരിയായ കുറിച്ചി സ്വദേശിനി അമ്പിളിയാണ് അപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്. സ്കൂൾ ബസിലെ കുട്ടികളെ റോഡിനു കുറുകെ കടത്തിവിട്ടതിനു ശേഷം തിരികെ പോകുകയായിരുന്ന അമ്പിളി, കെഎസ്ആർടിസി ബസ് വരുന്നതുകണ്ട് വെപ്രാളപ്പെട്ടു. തുടർന്ന് കാൽ വഴുതി അടിയിലേക്കു വീഴുകയായിരുന്നുവെന്നു പൊലീസ് പറയുന്നു.

ഡ്രൈവർ വണ്ടി വെട്ടിച്ച് നിർത്തിയതിനാൽ ബസ് തലയിൽ കയറാതെ അമ്പിളി രക്ഷപ്പെട്ടു. എന്നാൽ, മുടി ടയറിന്റെ ഇടയിൽ കുടുങ്ങി. സമീപത്തു തട്ടുകട നടത്തുന്ന കൃഷ്ണൻ ഓടിയെത്തി കയ്യിലുണ്ടായിരുന്ന കത്രിക ഉപയോഗിച്ച് മുടി മുറിക്കാൻ നോക്കിയെങ്കിലും നടന്നില്ല. പിന്നീട് അടുത്തുള്ള കടയിൽനിന്ന് കത്തി വാങ്ങി മുടി മുറിച്ച് അമ്പിളിയെ പുറത്തെടുത്തു. നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. തലയിൽ ചെറിയ മുറിവുണ്ടായതൊഴിച്ചാൽ മറ്റു പരുക്കുകളൊന്നുമില്ല.

English Summary: A young woman's hair got caught between the tires after she fell under the bus; Saved by cutting hair

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS